കൊറോണക്കാലത്തെ ലോക്ക് ഡൗൺ ദിവസങ്ങൾ പഴയ സിനിമയോടൊപ്പമാണ് ചിലർ. കാണാൻ പറ്റാതിരുന്നതും വിട്ടു പോയ ചിത്രങ്ങളും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളും ഒപ്പം ചിത്രത്തിലെ കാണാകാഴ്ചകൾ കണ്ട് പിടിച്ച് സോഷ്യൽ മീഡിയിലൂടെ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട് ചിലർ. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിമാന താരങ്ങളിലൊരാളായ പാര്‍വ്വതിയുടെ പഴയ സിനിമകള്‍ കണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കഥാകൃത്തായ പി. ജിംഷാര്‍.
2006ല്‍ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ സഹനടിയായി എത്തി മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം വരെ സ്വന്തമാക്കിയ താരം ഒരു അത്ഭുതമാണ് എന്നാണ് ജിംഷാര്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കൊറോണക്കാലം, പഴയ സിനിമകളുടെ വിരുന്നു കാലം. ഇന്നലെ പാര്‍വ്വതിയുടെ ആദ്യ സിനിമ ഔട്ട് ഓഫ് സിലബസ് കണ്ടു. നിലപാടുകളുള്ള ലോകമറിയുന്നൊരു നടിയായുള്ള പാര്‍വ്വതിയുടെ വളര്‍ച്ച പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനവും സിനിമയോടുള്ള അര്‍പ്പണവുമാണെന്ന് തിരിച്ചറിയുന്നു. നിങ്ങളൊരു അത്ഭുതമാണ് ശരിക്കും ഔട്ട് ഓഫ് സിലബസ് ആര്‍ടിസ്റ്റ് ♥-
അവതാരകയായി തുടങ്ങി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ശക്തമായ സ്ത്രീ സാന്നിധ്യമായി ഉയരുകയായിരുന്നു പാർവതി. ആദ്യ വരവിൽ ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും പാർവതിയുടെ രണ്ടാമത്തെ വരവ് വെറുതെയായിരുന്നില്ല. ശക്തമായ കഥാപാത്രങ്ങളായിരുന്നു റീ എൻട്രിയിൽ കാത്തിരുന്നത്. മലാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ചിത്രങ്ങളിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു.
Post Your Comments