നീണ്ടവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ ട്രാന്‍സ് എന്ന സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അന്‍വര്‍ റഷീദ് എന്ന ഒറ്റപ്പേരില്‍ പ്രേക്ഷകര്‍ അദ്ദേഹം ചെയ്യുന്ന സിനിമകളെ വിശ്വസിക്കുമ്പോള്‍ ആ സംവിധായകന്‍ മലയാള പ്രേക്ഷക സമൂഹത്തിനു നല്‍കിയ വിശ്വാസമായിരുന്നു അണ്ണന്‍ തമ്പി ചോട്ടാമുംബൈ ഉള്‍പ്പടെയുള്ള വാണിജ്യ സിനിമകളും ഉസ്താദ് ഹോട്ടല്‍ പോലെയുള്ള കള്‍ട്ട് ക്ലാസിക് ചിത്രങ്ങളും.
ട്രാന്‍സ് സിനിമയ്ക്ക് മുമ്പേ അന്‍വര്‍ റഷീദ് മറ്റൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. രഘുനാഥ് പലേരിയുടെ ചെറുകഥ ആസ്പദമാക്കിയുള്ള ഒരു ബിഗ് ബജറ്റ് സിനിമയായിരുന്നു മനസ്സില്‍. എന്നാല്‍ സിനിമയുടെ തിരക്കഥ ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ അന്‍വര്‍ റഷീദ് ട്രാന്‍സ് എന്ന സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു, സിനിമയിലെ തന്റെ ഗുരുനാഥന്‍ കൂടിയായ രഘുനാഥ് പലേരിയുമായി ഒരു സിനിമ ചെയ്യാന്‍ നേരത്തെ തന്നെ അന്‍വര്‍ റഷീദ് പ്ലാന്‍ ചെയ്തിരുന്നു. ഒന്ന് മുതല്‍ പൂജ്യം വരെ, വിസ്മയം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രഘുനാഥ് പലേരി മുപ്പതോളം മലയാള സിനിമകള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. രഘുനാഥ് പലേരി സംവിധാനം ചെയ്തു ദിലീപ് നായകനായ വിസ്മയം എന്ന ചിത്രത്തില്‍ അന്‍വര്‍ റഷീദ് ആയിരുന്നു പലേരിയുടെ സഹസംവിധായകനായി ജോലി നോക്കിയത്.
Post Your Comments