കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ് രാജ്യം നടത്തുന്നത്. രാജ്യത്തിന്റെ ഈ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി രണ്ട് കോടി സംഭാവന നല്കി തെലുങ്ക് സൂപ്പര്‍ താരം പവന് കല്യാണ്‍. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയും ആന്ധ്രാ-തെലുങ്കാന സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പത് ലക്ഷം വീതവുമാണ് പവന് നല്‍കിയത്.
ഇതുപോലുള്ള സമയങ്ങളില്‍ പ്രധാനമന്ത്രിയുടെ മാതൃകാപരവും പ്രചോദനാത്മകവുമായ നേതൃത്വം ഈ കൊറോണ വൈറസില്‍ നിന്ന് രാജ്യത്തെ തിരികെ കൊണ്ടുവരുമെന്നും ട്വിറ്ററില്‍ പവന് കുറിച്ചു.
തെലുങ്കാന ആന്ധ്രാപ്രദേശ് സംസഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കായി എഴുപത് ലക്ഷം നല്‍കുമെന്ന് നടന് രാം ചരണും രംഗത്ത് വന്നു. പവന് കല്യാണിന്റെ പ്രവര്‍ത്തിയാണ് തനിക്ക് പ്രചോദനം ആയതെന്നും സര്‍ക്കാരിന്റെ സ്തുത്യര്‍ഹമായ സേവനത്തിന് തന്നാലാവുന്ന എന്തെങ്കിലും ചെയ്യേണ്ടത് തന്റെ കടമയാണെന്നും രാം ചരണ്‍ പങ്കുവച്ചു. കൂടാതെ വൈറസ് വ്യാപനം തടയുന്നതിനായി വേണ്ട കൃത്യമായ നടപടികള്‍ കൈ കൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആന്ധ്രാ-തെലുങ്ക് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങളെയും രാം ചരണ്‍ അനുമോദിച്ചു.
Post Your Comments