മകള്‍ റോയയുമൊത്ത് ലോക് ഡൗണ്‍ കാലം വീടിനകത്ത് ആഘോഷിക്കുകയാണ് നടിയും അവതാരകയും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്നു ആര്യ. ഇന്‍സ്റ്റാഗ്രാമില്‍ മകളുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ആര്യ തങ്ങള്‍ സുരക്ഷിതരാണെന്ന് ആരാധകരെ അറിയിച്ചത്. ഒപ്പം ചീത്ത വിളിക്കുന്നവർ ഈ ചിത്രത്തിന് താഴെ വിളിക്കരുതെന്നും ഇന്‍ബോക്സില്‍ ആവാം എന്നും ആര്യ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം…………………….
ഞങ്ങളുടെ ക്ഷേമം അന്വേഷിച്ച എല്ലാവരോടുമായി…ഞാനും എന്റെ മകളും നന്നായിരിക്കുന്നു. ഞങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊറോണയ്ക്കെതിരേയുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ദിനങ്ങള്‍ ഒന്നിച്ചാഘോഷിക്കുകയാണ്. ഈ സമയവും കടന്നു പോകും. ഇതിനെ നമുക്ക് ഒന്നിച്ച് നേരിടാം. സുരക്ഷിതരായിരിക്കൂ…വീട്ടില്‍ തന്നെയിരിക്കൂ..കഷ്ടപ്പെടുന്നവര്‍ക്കായി പ്രാര്‍ഥിക്കൂ..
എല്ലാ വിരോധികളോടുമായി…ദയവായി അപഹസിക്കുന്നതോ, ചീത്ത വിളിക്കുന്നതോ ആയ കമന്റുകള്‍ ഈ പോസ്റ്റില്‍ ഇടരുത്..ഇതില്‍ എന്റെ മകളുണ്ട്. എന്റെ ഇന്‍ബോക്സില്‍ കയറി നിങ്ങള്‍ക്കെന്നെ ചീത്ത വിളിക്കാം. എല്ലാ വിമര്‍ശനങ്ങളും ഇവിടെ സ്വീകരിക്കപ്പെടും…നന്ദി ആര്യ കുറിച്ചു..
Post Your Comments