മലയാള സിനിമയില്‍ വിജയം കൊയ്തു മുന്നേറുകയാണ് താര പുത്രിമാര്‍. ലിസിയുടെയും പ്രിയദര്‍ശന്റെയും മകള്‍ കല്യാണിയും മേനകയുടെ മകള്‍ കീര്‍ത്തി സുരേഷുമെല്ലാം അഭിനയ രംഗത്ത് സജീവമായിക്കഴിഞ്ഞു. ഇനി വെള്ളിത്തിരയിലേക്ക് എപ്പോള്‍ എത്തുമെന്ന് ആരാധകര്‍ അന്വേഷിക്കുന്ന താരപുത്രിയാണ് മാളവിക ജയറാം. നടന് ജയറാമിന്റെയും നടി പാര്‍വതിയുടെയും മകളായ മാളവിക സഹോദരന് കാളിദാസിന് പിന്നാലെ സിനിമയിലേയ്ക്ക് എത്തുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മോഡലിങ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന താരപുത്രി ഇതുവരെയും അഭിനയ രംഗത്തേയ്ക്കുള്ള ചുവടുവയ്പ്പിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ചര്‍ച്ച താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ഒരു ചിത്രം താരത്തിന്റെ വിവാഹ വാര്‍ത്തയിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഹല്‍ദി ആഘോഷിക്കുന്ന ചില ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചത്. മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സന്തോഷത്തോടെ ഇരിക്കുകയാണ് മാളവിക. ഇത് ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതുപോലെ പെര്‍ഫെക്ട് ലുക്കിന് ശ്രമിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ടാണ് കൂടുതല്‍ പേരും എത്തിയിരിക്കുന്നത്. മോഡലിങ് രംഗത്ത് മാളവികയ്ക്ക് പുതിയൊരു ഭാവി ഉണ്ടെന്നും വൈകാതെ സിനിമയിലേക്ക് എത്തണമെന്നുമൊക്കെ ആരാധകര്‍ കമന്റുകളിടുന്നുണ്ട്. മറ്റ് പേജുകളിലേക്ക് കൂടി ഇത് ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് മാളവികയുടെ വിവാഹമായോ എന്ന സംശയം കൂടുതലായി ഉയര്‍ന്നത്.
Post Your Comments