
ലോകമെങ്ങും കൊറോണ വൈറസ് ബാധയുടെ ഭീതിയിലാണ്. പല സെലിബ്രിറ്റികളും ആളുകളെ സഹായിക്കാൻ സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് ഇറങ്ങിയിട്ടുണ്ട്. അതിനിടെ വിശക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് താങ്ങായി എത്തിരിക്കുകയാണ് ഹോളിവുഡ് നടി ആഞ്ജലീന ജോളി.
സ്‌കൂളുകൾ അടച്ചതിനാൽ അവിടെ നിന്ന് പോലുമുള്ള ആഹാരം പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കിട്ടാക്കനിയായിരിക്കുകയാണ്. ഇത് കണ്ടറിഞ്ഞ് ഏഴരക്കോടി രൂപയാണ് ആഞ്ജലീന സംഭാവനയായി നൽകിയത്. നോ കിഡ് ഹങ്ക്രി എന്ന സന്നദ്ധ സംഘടനയ്ക്കാണ് പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനുള്ള തുക ആഞ്ജലീന ജോളി കൈമാറിയത്.
‘കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാതെ നമുക്ക് ചുറ്റും നിരവധി പാവം കുഞ്ഞുങ്ങള്‍ ജീവിക്കുന്നുണ്ട്. അമേരിക്കയില്‍ തന്നെ അത്തരത്തില്‍ 22 മില്യണ്‍ കുട്ടികളുണ്ടെന്ന് ചില കണക്കുകള്‍ പറയുന്നു. അങ്ങനെ വിശന്നു കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാനാണ് ഈ സംഘടന.’ ഒരു വിദേശമാധ്യമത്തോടു സംസാരിക്കവെ ആഞ്ജലീന പറഞ്ഞു. കൂടതെ ഹോളിവുഡ് താരങ്ങളായ റിഹാന, അര്‍ണോള്‍ഡ് ഷ്വാസനേഗര്‍, റയാന്‍ റെയ്‌നോള്‍ഡ്‌സ് തുടങ്ങിയവരും സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു.
Post Your Comments