കോവിഡ് 19–നെ തുടർന്ന് മലയാള സിനിമ മുഴുവനായി ഒരു നീണ്ട ഇടവേളയിലേക്ക് പോയിരിക്കുകയാണ്. ഈ അവസരത്തിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നൊരു ചിത്രം നടൻ കാളിദാസ് ജയറാം പങ്കുവച്ചിരുന്നു. ഒപ്പം നടന്മാരയ ടൊവീനോയും ഉണ്ണി മുകുന്ദനും ഫിറ്റ്നസ്‍ ചാലഞ്ചിനായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
എന്നാൽ എല്ലാ ദിവസം വീട്ടിൽ കൃത്യമായി വ്യായാമം ചെയ്യുന്ന ടൊവീനോ ചാലഞ്ച് അന്നു തന്നെ ഏറ്റെടുക്കുകയും വർക്കൗട്ട് ചെയ്തു കഴിഞ്ഞു നിൽക്കുന്ന ‘മസില്‍മാന്‍’ ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ ഉണ്ണി മുകുന്ദനാകട്ടെ കാളിദാസനെ തിരിച്ചു വെല്ലുവിളിക്കുകയായിരുന്നു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കരിന് വേണ്ടി ഭാരം കുറച്ച ചിത്രവും മറ്റൊരു സിനിമയ്ക്ക് ഭാരം കൂട്ടിയ ചിത്രവും പങ്കുവച്ചായിരുന്നു ഉണ്ണിയുടെ വെല്ലുവിളി. ഈ സൈസിലേയ്ക്ക് എത്താൻ ശ്രമിക്കൂ കാളി എന്നായിരുന്നു ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.
Post Your Comments