ലോകം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ്. സോഷ്യല്‍ മീഡിയയിലും കൊറോണ വൈറസിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ നിറയുകയാണ്. നടിയും അവതാരകയുമായ ശില്പ ബാല അനിയത്തി ശ്വേത ബാലഗോപാലിനെക്കുറിച്ച് പങ്കുവച്ച വാക്കുകള്‍ വൈറല്‍. ശ്വേത ഇപ്പോള്‍ ഉള്ളത് മണിപ്പാല്‍ ആശുപത്രിയിലാണ്. അനിയത്തിയുടെ ക്യാംപസില്‍ ഒരു ഔട്ട് പേഷ്യന്റിന് കോവിഡ് ബാധ സംശയിക്കുന്നു എന്നറിഞ്ഞതുമുതല്‍ താന്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്.
ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവ് എന്ന ഫലം വന്നതോടെ സമാധാനമായി. അനിയത്തിയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ ശ്വേത അയച്ചുനല്‍കിയ ഒരു ചിത്രത്തിനൊപ്പമാണ് ശില്പയുടെ കുറിപ്പ്
“നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍ എന്തെങ്കിലും അപകടഘട്ടത്തില്‍ കടന്നുപേകുമ്ബോഴാണ് നമ്മള് ജീവിതത്തിലെ ഏറ്റവും മോശം ഉത്കണഠ അനുഭവിക്കുന്നത്. നമുക്കായി ലഭിച്ചിരിക്കുന്ന പ്രകൃതിയിലെ വസ്തുക്കളോട് ബഹുമാനത്തോടെ പെരുമാറണമെന്ന സന്ദേശമാണ് ഈ വൈറസ് ബാധ ലോകത്തിന് നല്‍കിയിരിക്കുന്നത്. ജീവിതം അപകടത്തിലാകുമ്ബോഴും ആരോഗ്യ വിദഗ്ധരും സര്‍ക്കാരുമൊക്കെ നമുക്കൊപ്പമുണ്ട്. മുന്നോട്ടുപോകാന്‍ വേണ്ട അവശ്യകാരങ്ങള്‍ അവര്‍ നമുക്കായി ഉറപ്പാക്കും. ഈ ലോകത്തെ രക്ഷിക്കാന്‍ പ്രത്യുപകാരമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി വീടുകളില്‍ തന്നെ കഴിയുക എന്നതാണ്. നമുക്കിപ്പോഴും ഭക്ഷണമുണ്ട്, പാര്‍ക്കാന്‍ ഒരിടമുണ്ട്, ഇതോന്നും ഇല്ലാത്തവരെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. നിങ്ങള്‍ ഇപ്പോള്‍ ശ്വസിക്കുന്ന വായുവിന് പോലും ദൈവത്തോടും പ്രകൃതിയോടും നന്ദിപറയാന്‍ മറക്കരുത്” – ശില്പ കുറിച്ചു.
Post Your Comments