CinemaGeneralLatest NewsMollywoodNEWSUncategorized

എല്ലാവരും എനിക്ക് അഭിനന്ദനം അറിയിച്ചപ്പോഴും ഞാന്‍ പറഞ്ഞത് ഈ സമയവും കടന്നു പോകുമെന്നായിരുന്നു

സിനിമ ജയിച്ച സന്തോഷം. പുരസ്‌കാരം ലഭിച്ച അഭിമാനം

വലിയവര്‍ കുട്ടികളെ എല്ലാം പഠിപ്പിച്ചു കൊടുക്കേണ്ട ധാരണ താന്‍ മനസ്സില്‍ കൊണ്ടു നടക്കാറില്ലെന്നും കുട്ടികള്‍ അമൂല്യമായ ചില പാഠങ്ങള്‍ നമ്മളെ പഠിപ്പിച്ച് തരുമെന്നും തന്റെ മക്കളുടെ നിമിഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് നടന്‍ ജയസൂര്യ പറയുന്നു. പലവിധ വിഷമങ്ങള്‍ അപ്പോഴും കളിച്ചു ജയിക്കേണ്ട ഒരു കളിയാണ്‌ ജീവിതമെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയസൂര്യ ഓര്‍മ്മപ്പെടുത്തുന്നു.

ജയസുര്യയുടെ വാക്കുകള്‍

‘നമ്മള്‍ എല്ലാം പഠിപ്പിച്ചു കൊടുക്കേണ്ടവരാണ് കുട്ടികള്‍ എന്നൊരു ധാരണ എനിക്കില്ല, മറിച്ച് അവര്‍ ജീവിതത്തിലെ ചില അമൂല്യമായ പാഠങ്ങള്‍ നമ്മളെ പഠിപ്പിക്കാം. സിനിമ ജയിച്ച സന്തോഷം. പുരസ്‌കാരം ലഭിച്ച അഭിമാനം, പടം വിജയിക്കാതെ പോയതിലുള്ള നിരാശ., ഇങ്ങനെ പല ഭാവത്തോടെയും വീട്ടിലേക്ക്‌ കടന്നു ചെല്ലുക. ഈ സമയത്ത് ആദി കുറേക്കൂടി ചെറിയ കുട്ടിയായിരുന്നപ്പോഴും ഇപ്പോ മോളും കണ്ടാലുടനെ പറയും ‘വാ അച്ഛാ നമുക്ക് കളിക്കാം അച്ഛാ’ അതേ അവര്‍ക്ക് അത്രേയുള്ളൂ. എന്റെ മനസ്സിനും ഭാവങ്ങള്‍ക്കും മാറ്റം വന്നുവെന്ന് ഞാന്‍ കരുതുമ്പോഴും ഒന്നും സംഭവിച്ചിട്ടില്ല. ഞാന്‍ ഞാന്‍ ഞാന്‍  തന്നെയാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ വലിയ പാഠമാണ് അത്. അതുകൊണ്ടായിരിക്കാം എനിക്ക് സംസ്ഥാന പുരസ്‌കാരം കിട്ടിയപ്പോള്‍ എല്ലാവരും അഭിനന്ദനം അറിയിക്കുമ്പോഴും എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ഇങ്ങനെയായിരുന്നു. ഈ സമയവും കടന്നു പോകും. പലവിധ വിഷമങ്ങള്‍ കളിച്ചു ജയിക്കേണ്ട ഒരു കളി കൂടിയാണ് ജീവിതം’. ജയസൂര്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button