‘വെയില്’ എന്ന കോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ പോപ്പുലറായ താരമാണ് പ്രിയങ്ക നായര്‍. തമിഴ് നാട്ടില്‍ തന്നെ ഇപ്പോഴും വെയില് പ്രിയങ്ക എന്ന് തന്നയാണ് അറിയപ്പെടുന്നതെന്നും അതൊരു വലിയ ഭാഗ്യമാണെന്നും തുറന്നു സമ്മതിക്കുകയാണ് താരം.സിനിമയില്‍ വന്ന കാലംതൊട്ടേ ഇടവേളകള്‍ സംഭവിച്ചിട്ടുണ്ടെന്നും പുതുതതായി ആളുകള്‍ വരുന്ന സിനിമാ മേഖലയില്‍ മത്സരം പതിവാണെന്നും പ്രിയങ്ക പറയുന്നു.
ഒരുപാട് പേര് പുതുതായി സിനിമയിലെത്തുന്നുണ്ട്. അപ്പോള്‍ സ്വാഭാവികമായും മത്സരവും ഉണ്ടാകും . ഞാന്‍ അതിനെ പോസിറ്റീവായിട്ടേ കാണുന്നുള്ളൂ. എനിക്ക് ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. കൂടുതലും സമാന്തര സിനിമകളാണ് മലയാളത്തില്‍ കിട്ടിയത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇനി ആഗ്രഹം. അതെ സമയം തമിഴില്‍ നിന്ന് കിട്ടുന്നതെല്ലാം ലീഡ് വേഷങ്ങളാണ്. അവിടെ ഞാന്‍ കൂടുതല്‍ ഫോക്കസ് ചെയ്യുന്നതും അത്തരം വേഷങ്ങളാണ്. വെയില് പ്രിയങ്ക എന്നാണ് ഇപ്പോഴും അവിടെ അറിയപ്പെടുന്നത്. വര്‍ഷം ഇത്രയും കഴിഞ്ഞെങ്കിലും ആ സിനിമ നല്കിയ ബ്രേക്ക് വളരെ വലുതാണ്. ഇപ്പോഴും ആ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നത് ഭാഗ്യമല്ലേ. വെയില് റിലീസ് ചെയ്തിട്ട് വര്‍ഷമെത്ര കഴിഞ്ഞു. (കേരള കൗമു ടി ആഴ്ച പതിപ്പിന് നല്കിയ അഭിമുഖത്തില്‍ നിന്ന്.)
Post Your Comments