BollywoodCinemaGeneralLatest NewsNEWS

കോവിഡ് -19 ; മൂന്നാം ടെസ്റ്റിലും ഗായിക കനിക കപൂറിന് പോസിറ്റീവ്

കനികയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായുടെ ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ്-19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാം ടെസ്റ്റും പോസിറ്റീവ് തന്നെയെന്ന് റിപ്പോർട്ട്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ പറഞ്ഞു. എന്നാൽ കനികയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായുടെ ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്തൂര്‍ബാ ആശുപത്രിയിലാണ് താന്‍ ടെസ്റ്റ് ചെയ്തതെന്നും കൂടുതല്‍ വിവരങ്ങളും ഓജസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെ കനികയുമായ ഇടപെഴകിയ ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button