
കോവിഡ് 19 ബാധിച്ചതിനെ തുടർന്ന ആഫ്രിക്കൻ സംഗീതജ്ഞനും സാക്സോഫോൺ ഇതിഹാസ താരവുമായ മനു ദിബാംഗോ അന്തരിച്ചു. 86 വയസ്സ് ആയിരുന്നു. വൈറസ് ബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആഫ്രിക്കയിലെ കാമറൂൺ സ്വദേശിയാണ്. മരണവിവരം അദ്ദേഹത്തിന്റെ തന്നെ ഫെയ്സ്ബുക്ക് പേജിലൂടെ ബന്ധുക്കൾ പുറത്തുവിട്ടു.
കൊറോണ ബാധ നിലനിലൽക്കുന്ന സാഹചര്യത്തിൽ മരണാനന്തര ചടങ്ങുകള്‍ വളരെ സ്വകാര്യമായേ നടത്തുന്നുള്ളൂവെന്നും നിലവിലെ സാഹചര്യങ്ങള്‍ മാറിയ ശേഷം അനുശോചനചടങ്ങ് സംഘടിപ്പിക്കുമെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
1933 ല്‍ കാമറൂണിലെ ദവാല നഗരത്തിലാണ് മനു ദിബാംഗോ ജനിച്ചത്. ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതമാണ് മാനു ദിയബാംഗായുടേത്. ദക്ഷിണാഫ്രിക്കയിലെ ലോഡ്സ്മിത്ത് മംബാസോ അമേരിക്കയിലെ ഹെർബി ഹാൻഹോക്ക് തുടങ്ങി വിശ്വവിഖ്യാതരായ സംഗീതജ്ഞർക്കൊപ്പം മനു ദിബാംഗോ വേദികൾ പങ്കിട്ടിട്ടുണ്ട്.
Post Your Comments