കൊറോണായുമായി ബന്ധപ്പെട്ടുള്ള ബോധവത്ക്കരണ ക്യാമ്ബയിന്റെ ഭാഗമായി തയ്യാറാക്കിയ ഹ്രസ്വചിത്രവുമായി ഫെഫ്ക പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങി. മലയാള സിനിമയിലെ സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയും പരസ്യചിത്രസംവിധായകരുടെ കൂട്ടായ്മയായ ഐഎഎമ്മും ചേര്‍ന്നാണ് ഒരു മിനിട്ടിനു താഴെ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രത്തിന്റെ പേര് വണ്ടര്‍ വുമണ്‍ വനജ.
കൊറോണക്കാലത്ത് ജോലിക്കാരോട് നമ്മള് കാണിക്കേണ്ട കരുതലിനെക്കുറിച്ചാണ് ഇതില്‍ പങ്കുവയ്ക്കുന്നത്. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് എട്ട് ഹ്രസ്വചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Post Your Comments