GeneralLatest NewsTV Shows

ഈ സമയത്ത് ബിരിയാണിയോ? അര്‍ച്ചന സുശീലനെതിരെ വിമര്‍ശനം

ലോകം മുഴുവനും ഭയപ്പാടോടെ കഴിയുന്നതിനിടയില്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. കമന്റുകള്‍ വായിച്ചതിന് ശേഷം മറുപടിയുമായി അര്‍ച്ചന വീണ്ടും എത്തി.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് അര്‍ച്ചന സുശീലന്‍ . ബിഗ്‌ ബോസ് മലയാളം പത്തിന്റെ ഒന്നാം സീസണില്‍ മത്സരാര്‍ഥിയായിരുന്ന അര്‍ച്ചന സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ താരത്തിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ് സമൂഹ മാധ്യമങ്ങളില്‍.

ദം ബിരിയാണി ഉണ്ടാക്കിയ ചിത്രവും പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം അര്‍ച്ചന എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ബിരിയാണി കഴിച്ചതിന് ശേഷം ഇങ്ങനെയെന്ന് പറഞ്ഞ് കൈകഴുകുന്ന ചിത്രവും അര്‍ച്ചന പോസ്റ്റ് ചെയ്തിരുന്നു. ദിയ സനയും താരത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ കൊറോണ വൈറസിനെതിരെ ലോകം ഒന്നടങ്കം പ്രതിരോധവുമായി എത്തിയപ്പോഴാണോ ഇങ്ങനെയുള്ള ചിത്രം പങ്കുവെക്കുന്നതെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.

ലോകം മുഴുവനും ഭയപ്പാടോടെ കഴിയുന്നതിനിടയില്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. കമന്റുകള്‍ വായിച്ചതിന് ശേഷം മറുപടിയുമായി അര്‍ച്ചന വീണ്ടും എത്തി.

”എല്ലാവരും ഇപ്പോള്‍ വീട്ടില്‍ കഴിയുകയാണ്. എന്റെ സെല്‍ഫ് ക്വാറന്റൈന്റെ ഭാഗമാണ് ഇത്. പരസ്പരം പോരടിക്കാതെ കൊറോണയെ തുരത്താന്‍ നമുക്ക് പോരാടാം. സുരക്ഷിതമായിരിക്കണം എല്ലാരും. കൂട്ടം കൂടരുത്. ഇടയ്ക്കിടയ്ക്ക് കൈകഴുകുക. വീട്ടില്‍ നിന്നും പുറത്തേക്ക് പോവുമ്ബോള്‍ മാസ്‌ക് ധരിക്കണം.” ഇതായിരുന്നു അര്‍ച്ചനയുടെ മറുപടി. പ്രകോപിതയാവാതെ മാതൃകാപരമായ മറുപടി നല്‍കിയ താരത്തിനെ അഭിനന്ദിക്കുകയാണ് ചിലര്‍.

shortlink

Related Articles

Post Your Comments


Back to top button