ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെത്തിയ മത്സരാർത്ഥിയാണ് ദയ അശ്വതി. എന്നാൽ ബിഗ് ബോസ് 75-ദിവസത്തിലേക്ക് കടന്നപ്പോഴാണ് ഷോ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കൊറോണ വൈറസ് വ്യാപകമായി പടരാന്‍ തുടങ്ങിയതോടെയാണ് ബിഗ് ബോസ് അവസാനിപ്പിക്കുന്നതെന്നാണ് പരിപാടിയുടെ അവതാരകൻ മോഹൻലാൽ പറഞ്ഞിരുന്നത്. ഇതോടെ ഷോയ്ക്ക് പുറത്തെത്തിയ മത്സരാർത്ഥികൾ ഷോയിലെ വിശേഷങ്ങളുമായി രംഗത്തെത്തിരിക്കുകയാണ്. ഇപ്പോഴിതാ സ്‌കൂള്‍ ടാസ്‌ക്കിനിടയിൽ നടന്ന സംഭവത്തെ കുറിച്ച് ഫേസ്ബുക്ക് ലൈവിലൂടെ പറയുകയാണ് ദയ അശ്വതി.
സ്‌കൂള്‍ ടാസ്‌ക്കിനിടയിലായിരുന്നു ബിഗ് ബോസിൽ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. പിറന്നാളുകാരിയായ രേഷ്മ മധുരം വിതരണം ചെയ്യാനായി എത്തിയപ്പോഴായിരുന്നു അദ്ദേഹം മുളക് തേച്ചത്. ഇതിന് ശേഷമായി രേഷ്മയെ ആശുപത്രിയിലേക്കും രജിത്തിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റിയിരുന്നു.
എന്നാൽ ആശുപത്രിയില്‍ പോയി തിരിച്ചെത്തിയ രേഷ്മ ആദ്യം ചോദിച്ചത് രജിത് കുമാറിനെയായിരുന്നുവെന്ന് പറയുകയാണ് ദയ. അദ്ദേഹം അവിടെ ഇല്ലെന്നറിഞ്ഞ രേഷ്മ ആ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു. രജിത് നല്ല പ്ലെയറാണെന്നും രേ്ഷ്മ പറഞ്ഞിരുന്നതായും ദയ പറയുന്നു.
എന്നാല്‍ രഘു ഇടപെട്ടതോടെയാണ് അത് മാറിയത്. രജിത് പുറത്തേക്ക് പോവാനുള്ള കാരണം രഘുവാണെന്നും ദയ പറയുന്നു. ലാലേട്ടന്‍ എന്ന വ്യക്തിക്കെതിരെ സൈബര്‍ അറ്റാക്കിന്റെ ആവശ്യമില്ല. രഘുവിനാണ് പൊങ്കാല ഇടേണ്ടത്. രേഷ്മയുടെ മാതാപിതാക്കളുമായും രേഷ്മയുമായും രജിത് സംസാരിച്ചിരുന്നു. അദ്ദേഹം ഷോയിലേക്ക് തിരിച്ചുവരണോയെന്ന് രേഷ്മയ്ക്ക് തീരുമാനിക്കാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനിടയിലാണ് രേഷ്മ രഘുവുമായി സംസാരിച്ചത്. നീയാണ് തീരുമാനമെടുക്കേണ്ടത്. ന്യായീകരിക്കാനാവുന്ന കാര്യമല്ല അദ്ദേഹം ചെയ്തത്. നീയെന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടാവുമെന്നും രഘു പറഞ്ഞിരുന്നു.
രഘുവിന്റെ പെരുമാറ്റം ശരിയല്ല. എല്ലാരേയും തെറ്റിപ്പിക്കാനാണ് രഘു ശ്രമിച്ചിരുന്നത്. മാഷ് പുറത്തേക്ക് പോയപ്പോള്‍ മാഷിനെ വെറുത്ത് എന്ന് പറഞ്ഞ് മഞ്ഞ ടീ ഷര്‍ട്ട് വേസ്റ്റിലേക്ക് ഇടുകയായിരുന്നു. അത് താനെടുക്കുകയായിരുന്നു. മാഷിന്റെ ഓര്‍മ്മയ്ക്കായി താനിന്നും അത് സൂക്ഷിക്കുന്നുണ്ടെന്നും ദയ പറഞ്ഞു.
Post Your Comments