തന്റെ മനസ്സില്‍ കടന്നു കൂടിയ ഒരു മോശം കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു നടന് ജയസൂര്യ. ചെറിയ ഒരു അസൂയ സ്വയം ചികിത്സിച്ച അനുഭവ കഥയാണ് മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തില്‍ ജയസൂര്യ പങ്കുവെച്ചത്,
‘ഒരിക്കല്‍ മറ്റൊരു നടന്റെ സിനിമ വലിയ വിജയമായപ്പോള്‍ മനസ്സിന് എന്തോ ഒരു വിഷമം പോലെ. ശരിക്കും പറഞ്ഞാല്‍ ഒരുതരം അസൂയ. അയ്യേ അത് ശരിയല്ലല്ലോ എവിടുന്നാണ് അത്തരമൊരു വിചാരം എന്നില്‍ രൂപപ്പെട്ടതെന്ന് ഇരുന്നാലോചിച്ചു. ഒരുപാട് ഉത്തരങ്ങളിലൂടെ മനസ്സ് കടന്നുപോയി. ഒരു പക്ഷെ പണ്ട് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞപ്പോ മിടുക്കനായ കുട്ടിയുടെ മാര്‍ക്കുമായി താരതമ്യം ചെയ്യപ്പെട്ടതില്‍ നിന്നാകാം അവനെ കണ്ടു പഠിയെടാ എന്ന് മറ്റുള്ളവര്‍ പറഞ്ഞിടത്തു നിന്നുമാവാം. നമ്മള് താരതമ്യം ചെയ്യേണ്ടത് മറ്റുള്ളവരോടല്ല. നമ്മള് നമ്മളോട് തന്നെയാണ്. ഇന്നലത്തെ എന്നെക്കാള്‍ ഇന്നത്തെ ഞാന്‍ എത്ര മെച്ചമാണെന്ന് വേണം ചിന്തിക്കാന്‍. മോനോടും പറയാറുള്ളത് അത് തന്നെയാണ്. കാരണം കുട്ടികളുടെ സ്വഭാവം രൂപപ്പെടുന്നത് വീട്ടില്‍ തന്നെയാണ്. ഓരോ ദിവസവും ഇന്നലത്തെക്കാള്‍ മെച്ചപ്പെടുത്തുന്നതാണ് അല്ലെങ്കില്‍ അതിനുള്ള ശ്രമമാണ് ഏറ്റവും നല്ല വിദ്യാഭ്യാസം’. (മനോരമയുടെ ആരോഗ്യം മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments