ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു രഘു. ഷോയുടെ തുടക്കം മുതലുണ്ടായിരുന്ന മത്സരാര്‍ഥി ആയിരുന്നെങ്കിലും ഇടയ്ക്ക് കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയിരുന്നു. എന്നാൽ പുറത്ത് പോയി വന്നതിന് ശേഷം ഷോയുടെ തുടക്കം മുതലുണ്ടായിരുന്ന സ്വഭാവമായിരുന്നില്ല രഘുവില്‍ കണ്ട് തുടങ്ങിയത്. ഇതോടെ പ്രേക്ഷകരിലും സംശയം വന്നു. ചികിത്സയ്ക്ക് പോയവരെല്ലാം പുറത്ത് നടക്കുന്നത് എന്തൊക്കെയാണെന്ന് അറിഞ്ഞിട്ടുണ്ടെന്ന് ആരാധകരും സംശയം പ്രകടിപ്പിച്ചു. ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്ത് വന്നതിന് ശേഷം സുനിതാ ദേവദാസിന് നല്‍കിയ അഭിമുഖത്തില്‍ അക്കാര്യത്തെ കുറിച്ച് പറയുകയാണ് രഘു.
ആദ്യ വരവിലെ രഘു, രണ്ടാം വരവിലെ രഘു എന്നിങ്ങനെ ഇല്ല. അതൊക്കെ രഘു എന്ന മത്സരാര്‍ഥിയുടെ ഗെയിം സ്ട്രാറ്റജിയാണ്. ആദ്യം ബിഗ് ബോസിലേക്ക് പോകുമ്പോള്‍ എനിക്കൊരു ഗെയിം പ്ലാനും ഉണ്ടായിരുന്നില്ല. എന്നാല്‍ കണ്ണിന് അസുഖം വന്ന് പുറത്ത് പോയപ്പോള്‍ പുറത്ത് നടക്കുന്ന കാര്യങ്ങളും എങ്ങനെ ഷോ മുന്നോട്ട് പോവുന്നു എന്നും മനസിലായി.
തിരിച്ച് വന്ന എനിക്ക് ചില ഗെയിം പ്ലാനുകളും സ്ട്രാറ്റജികളും ഉണ്ടായിരുന്നു. രജിത് കുമാറിനോട് ആശയപരമായി വിജോയിപ്പുള്ള ആളാണ് ഞാന്‍. ഒരു തരത്തിലും പുള്ളിയുടെ കൂടെ നിന്നിട്ടില്ല. എന്നാല്‍ രജിത് കുമാറിനെ എല്ലാവരും ഒറ്റപ്പെടുത്തുകയും കൂട്ടമായിട്ട് ആക്രമിക്കുന്ന രീതി ശരിയല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സുജോ എന്റെ അടുത്ത സുഹൃത്താണ്. സാന്‍ഡ്രയുമായി എന്റെ സഹോദരി ബന്ധമാണ്. അമൃതയും അഭിരാമിയുമായിട്ടും നല്ല സ്‌നേഹബന്ധമാണ്.
ബിഗ് ബോസ് വീട്ടില്‍ രണ്ട് ടീം ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാം. അവിടെ ഞാന്‍ ഉള്‍പ്പെടുന്ന ടീമില്‍ രജിത് കുമാറും ഉണ്ടായിരുന്നു. എനിക്ക് അടുപ്പമുള്ളവരുമായി രജിത്തിനും അടുത്ത് ബന്ധമുണ്ടായിരുന്നു. ഞാന്‍, സുജോ, രജിത്, സാന്‍ഡ്ര, അമൃത, അഭിരാമി എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെ ഫെര്‍ട്ടേനിറ്റി എന്നാണ് ഞാന്‍ വിളിക്കുക. അവിടെ ഒരു ഗ്രൂപ്പ് തലവനില്ല. വിയോജിപ്പുകള്‍ പറയാനുള്ള ഇടമുണ്ട്.
രജിത്ത് കുമാറിന്റെ പല നിലപാടുകളോടും വിയോജിപ്പ് തന്നെയായിരുന്നു. കോള്‍ സെന്റര്‍ ടാസ്‌കില്‍ രേഷ്മയോട് പറഞ്ഞതുള്‍പ്പെടെ എനിക്ക് വിയോജിപ്പുണ്ടായിരുന്നു. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് തെറ്റാണ്. ഒരു തരത്തിലും ഞാന്‍ അതിനോട് യോജിക്കുന്നില്ല. പൂര്‍ണമായും താന്‍ രേഷ്മയ്‌ക്കൊപ്പമായിരുന്നു നിന്നതെന്നും രഘു പറയുന്നു.
Post Your Comments