GeneralLatest NewsTV Shows

എന്നില്‍ നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ‘വല്ല്യട്ടന്‍’ എന്നോട് ക്ഷമിക്കണം; ഓന്തിനെപ്പോലെ നിറംമാറി ദയ അശ്വതി

എന്റെ ഒരു നല്ല സഹോദരന്‍ ആണ്.എന്റെ വല്യേട്ടന്‍,ഒരു അമ്മയുടെ വയറ്റില്‍ നിന്നും വരണം എന്നില്ല ഒരു സഹോദരന്‍ ആവാന്‍. എന്റെ അറിവില്ലായ്ന്മ കൊണ്ട് എന്തെങ്കിലും എന്നില്‍ നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ എന്റെ വല്ല്യട്ടന്‍ എന്നോട് ക്ഷമിക്കണം

സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ അശ്വതിയ്ക്ക് ആരാധകര്‍ ഏറെയുണ്ടായത് ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയാണ്. ജസ്ല മാടശ്ശേരിക്കൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. രജിത് കുമാറുമായി സൗഹൃദത്തിലായ താരം ഗെയിമിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ടായിരുന്നു. തന്റെ ഇഷ്ടത്തെക്കുറിച്ച്‌ ദയ രജിത്തിനോട് പറഞ്ഞുവെങ്കിലും നല്ലൊരു സൗഹൃദവും പിന്തുണയുമാണ് താന്‍ നല്‍കുന്നതെന്നായിരുന്നു രജിത് പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ ദയയുടെ പുതിയ പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് രജിത് ഫാന്‍സ്.

”എന്റെ ഒരു നല്ല സഹോദരന്‍ ആണ്.എന്റെ വല്യേട്ടന്‍,ഒരു അമ്മയുടെ വയറ്റില്‍ നിന്നും വരണം എന്നില്ല ഒരു സഹോദരന്‍ ആവാന്‍. എന്റെ അറിവില്ലായ്ന്മ കൊണ്ട് എന്തെങ്കിലും എന്നില്‍ നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ എന്റെ വല്ല്യട്ടന്‍ എന്നോട് ക്ഷമിക്കണം. എന്റെ ജീവിത അവസാനം വരേ എന്റെ ഒരു നല്ല കൂടപ്പിറപ്പും. നല്ല ഒരു സഹോദരനും, മാത്രം ആയിരിക്കും മാഷ്‌” ഇതായിരുന്നു ദയയുടെ കുറിപ്പ്

നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഇങ്ങനെ നിറം മാറാന്‍ കഴിയുന്നതെങ്ങനെ, ബുദ്ധിവെച്ച്‌ തുടങ്ങിയെന്ന് തോന്നുന്നല്ലോ തുടങ്ങിയ വിമര്‍ശനങ്ങളാണ് കൂടുതലും.

shortlink

Related Articles

Post Your Comments


Back to top button