CinemaGeneralLatest NewsMollywoodNEWS

‘മനുഷ്യർക്ക് മനുഷ്യരാണ് എന്തിനും ഏതിനും, ബാക്കി എല്ലാം സങ്കല്പങ്ങൾ മാത്രമാണ്’ ; സംവിധായകൻ അരുൺ ഗോപി പറയുന്നു

ജാതിയും മതവും വെറും 'വാക്കുകൾ' മാത്രം ആണെന്ന് പ്രളയം പഠിപ്പിച്ചപ്പോൾ കൊറോണ നൽകുന്ന പാഠം ദൈവം അല്ല നമ്മൾ തന്നെ നമ്മളെ കാക്കണം എന്നാണ്

ലോകം മുഴുവൻ കോവിഡ് 19 ഭീതിയിൽ കഴിയുകയാണ്. 16,505 പേരാണ് കൊറോണ വൈറസ് മൂലം ഇതിനോടകം തന്നെ മരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ജാതിയും മതവും വെറും ‘വാക്കുകൾ’ മാത്രം ആണെന്ന് പ്രളയം പഠിപ്പിച്ചപ്പോൾ കൊറോണ നൽകുന്ന പാഠം ദൈവം അല്ല നമ്മൾ തന്നെ നമ്മളെ കാക്കണം എന്നതാണെന്ന് സംവിധായകൻ അരുൺ ഗോപി പറയുന്നു. മനുഷ്യർക്ക് മനുഷ്യരാണ് എന്തിനും ഏതിനും, ബാക്കി എല്ലാം സങ്കല്പങ്ങൾ മാത്രമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം…………………………………

കണ്ടും കെട്ടും പരിചയമില്ലാത്ത അവസ്ഥയിലേക്ക് നമ്മൾ മാറിക്കൊണ്ടിരിക്കുന്നു..!! ഇന്നലെ വരെ ഇത്തരം ദുരന്തങ്ങളൊക്കെ അങ്ങ് ദൂരെ വന്നു നോക്കിപോകുന്ന ഒരു വഴിപോക്കൻ ആയിരുന്നെങ്കിൽ, ഇന്നത് കണ്മുന്നിൽ എവിടെയോ നമ്മളെ കാത്തിരിക്കുന്ന ഒന്നായി മാറുന്നു. എന്നിട്ടും നമ്മൾ മാറുന്നുണ്ടോ..!! ഉണ്ട്! കുറെ പേർ, ബാക്കിയുള്ളവർ..!!

ജാതിയും മതവും വെറും ‘വാക്കുകൾ’ മാത്രം ആണെന്ന് പ്രളയം പഠിപ്പിച്ചപ്പോൾ കൊറോണ നൽകുന്ന പാഠം ദൈവം അല്ല നമ്മൾ തന്നെ നമ്മളെ കാക്കണം എന്നാണ്..!! ദൈവങ്ങളൊക്കെ സെൽഫ് ക്വാറന്റൈനിൽ ആയി കഴിഞ്ഞു. കൊറോണ വിട്ട് ഒഴിഞ്ഞു നമ്മളിലെ നമ്മളെ തിരിച്ചു കിട്ടുമ്പോൾ ദൈവങ്ങളെ കണ്ടോളു പക്ഷെ പാലഭിഷേകവും

നോട്ടുമാലയുമായി ദൈവങ്ങളെ കാണാൻ പോകാതെ ജീവിതം ഈ കാലം കൊണ്ട് ഇല്ലാതാകുന്ന മനുഷ്യരെ കാണു അവരെ ചേർത്തു പിടിക്കു. കാരണം മനുഷ്യർക്ക് മനുഷ്യരാണ് എന്തിനും ഏതിനും! ബാക്കി എല്ലാം സങ്കല്പങ്ങൾ!! സത്യമായാൽ നല്ലതു പക്ഷേ സത്യമാകില്ല! സ്വന്തം സ്വത്വത്തിൽ ദൈവത്തെ കാണാതെ നിങ്ങൾക്ക് മറ്റെങ്ങും ദൈവത്തെ കാണാൻ കഴിയില്ല

shortlink

Related Articles

Post Your Comments


Back to top button