CinemaGeneralLatest NewsMollywoodNEWS

അല്ലിമോളുടെ ‍ബോറടി മാറ്റാൻ വഴിയുണ്ടോയെന്നാരാഞ്ഞ് സുപ്രിയ; കിടിലൻ മറുപടിയുമായി പൂര്‍ണിമ

തങ്ങളുടെ ടിപ്‌സുകള്‍ പോസ്റ്റിനു താഴെ ഷെയര്‍ ചെയ്യുന്നുണ്ട്

ഇന്ന് കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ റദ്ദ് ചെയ്ത് സ്‌കൂളുകള്‍ നേരത്തെ അടക്കുകയും ചെയ്തതോടെ അല്ലി മോളുടെ ബോറടി എങ്ങനെ മാറ്റുമെന്നാണ് സുപ്രിയയുടെ ആലോചന, സുപ്രിയ പങ്കുവച്ച പോസ്റ്റിന് താഴെ ടിപ്പുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ.

തന്റെ മകളെ വീടിനകത്ത് മുഷിപ്പിക്കാതെ ഇരുത്താന്‍ താനെറെ കഷ്ടപ്പെടുന്നുവെന്നാണ് സുപ്രിയ പറയുന്നത്, ഞങ്ങളെല്ലാവരും എങ്ങനെയാണ് മക്കളെ എന്‍ഗേജ് ചെയ്തിരുത്തുന്നത് എന്നായിരുന്നു സുപ്രിയയുടെ പോസ്റ്റ്, ഇതിന് താഴെയാണ് കമന്റുമായി പൂർണ്ണിമയും എത്തിയിരിക്കുന്നത്.

നീ ‘കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം,” എന്നാണ് പൂര്‍ണിമ പറയുന്നത്, നിരവധി അമ്മമാരും തങ്ങളുടെ ടിപ്‌സുകള്‍ പോസ്റ്റിനു താഴെ ഷെയര്‍ ചെയ്യുന്നുണ്ട്, നിങ്ങളെല്ലാവരും സൂപ്പര്‍ അമ്മമാരാണല്ലോ എന്ന അഭിനന്ദനത്തോടൊപ്പം പുത്തന്‍ ഐഡിയകള്‍ പങ്കുവച്ച അമ്മമാര്‍ക്ക് കമന്റില്‍ നന്ദിയും സുപ്രിയ പറയുന്നുണ്ട്

https://www.instagram.com/p/B-EM273JCUd/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button