ബിഗ് ബോസ് മലയാളം ഒന്നാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷിയാസ് കരീം. ഷോയില്‍ രണ്ടാം ആഴ്ചയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഷിയാസ് ഫൈനലില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. മോഡല്‍ രംഗത്ത് സജീവമായ ഷിയാസ് വലിയ കഷ്ടപാടില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കിയ ആളാണ്. വീട് പോലുമില്ലാതിരുന്ന കാലത്തെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷിയാസ് വെളിപ്പെടുത്തിയിരിക്കുകയാണ്.
”2008 ല്‍ ഡിണ്ഡിഗലിലെ ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയില്‍ ബാച്‌ലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂകേഷന്‍ ചെയ്യുമ്പോഴാണ് ബോഡി ബില്‍ഡിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ഹോസ്റ്റലില്‍ ജിമ്മുണ്ടായിരുന്നു. അതിനിടെ പെങ്ങളുടെ വിവാഹം കഴിഞ്ഞ്, ആദ്യത്തെ കുട്ടി ജനിച്ചതോടെ ബാപ്പ രണ്ടാമത് കല്യാണം കഴിച്ചു. ഇതോടെ നാട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങി. മനസ് തളര്‍ന്നു. സാമ്പത്തികമായും ബുദ്ധിമുട്ടിക്കലായി. അങ്ങനെയാണ് ഡിണ്ഡിഗലില്‍ നിന്നു തിരികെ വന്നത്. ആ സമയം മോഡലിങ്ങിലേക്ക് എത്തിപ്പെടാനുള്ള സ്ട്രഗിളിങ് പിരീഡ് കൂടിയായിരുന്നു. അവിടുന്നാണ് ഞാന്‍ അതിജീവിച്ചത്. ജിം, മ്യൂസിക്, ഫുട്‌ബോള്‍, എന്നിവയില്‍ ആഴത്തില്‍ മുഴുകി. അങ്ങനെയാണ് ഇപ്പോഴത്തെ ഷിയാസ് കരീം പരുവപ്പെട്ടതും ജീവിതം തിരികെ പിടിച്ചതും. 2010 മുതലാണ് മോഡലിങ്ങില്‍ സജീവമായത്. ഓഡിഷനിലൂടെയാണ് ആദ്യം അവസരം കിട്ടിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പല ബ്രാന്‍ഡുകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. മോഡലിംഗില്‍ തന്റെ ഗുരു ഡാലു ശിവദാസ് ആണ്. ” ഷിയാസ് പങ്കുവച്ചു
Post Your Comments