CinemaGeneralHollywoodLatest NewsNEWS

കൊതിച്ചത് സ്പൈഡര്‍ മാനോ സൂപ്പര്‍ മാനോ ആകാൻ; എന്നാലിത് വിധിയെന്ന് ഹോളിവുഡ് താരം

അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രമാണിത്

ഡാനിയേല്‍ ക്രെയ്ഗിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല, വർഷങ്ങളായി ജെയിംസ് ബോണ്ട് വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഹോളിവുഡ് നടനാണ് ഡാനിയേല്‍ ക്രെയ്ഗ്, ലോകമെങ്ങും ആരാധകരുള്ള താരം കൂടിയാണ് ഡാനിയേൽ.

ബോണ്ടായി വിസ്മയിപ്പിക്കുമ്പോഴും കുട്ടിക്കാലത്തു തന്റെ ആഗ്രഹം സ്പൈഡര്‍മാനോ സൂപ്പര്‍മാനോ ആകാന്‍ ആയിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഡാനിയേൽ ,

അതിശയകരമെന്ന് പറയട്ടേ ‘സ്പൈഡര്‍ മാന്‍, സൂപ്പര്‍ മാന്‍ എന്നീ കഥാപാത്രങ്ങളാണ് കുട്ടിക്കാലത്തെ ആഗ്രഹങ്ങളിലുണ്ടായിരുന്നത്, ജെയിംസ് ബോണ്ടിന്റെ വേഷത്തിലെത്തിച്ചേര്‍ന്നതിനെ വിധിയായി കാണുന്നു.’ ബോണ്ട് സീരീസിലെ പുതിയ ചിത്രം ‘നോ ടൈം ടു ഡൈ’യുടെ പ്രചാരണാര്‍ഥം സ്വകാര്യ മാസികയ്ക്കനുവദിച്ച അഭിമുഖത്തില്‍ ക്രെയ്ഗ് പറഞ്ഞു.

ഏതാനും ​ഗിവസം മുൻപ് കൊറോണ ഭീതിയെ തുടര്‍ന്ന് ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രം ‘നോ ടൈം ടു ഡൈ’യുടെ റിലീസ് മാറ്റിയിരുന്നു, ഏപ്രില്‍ 10 ന് റിലീസിന് എത്താനിരുന്ന ചിത്രം പുതിയ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 25 നാവും തിയേറ്ററുകളിലെത്തുക, പിയേഴ്സ് ബ്രോസ്നനു ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രമാണിത്, 2006 ല്‍ റിലീസ് ചെയ്ത കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട താരം ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിലാണ് നായകനായത്, ഡാനിയല്‍ കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button