കോവിഡ് ഭീതി വർധിക്കുന്ന സാഹചര്യത്തിൽ തന്നെ കൊണ്ട് സാധിക്കാവുന്നതൊക്കെ ചെയ്യുകയാണെന്ന് നടന് പ്രകാശ് രാജ്, ജനതാ കര്‍ഫ്യൂവിന് വീട്ടിലിരിക്കുക മാത്രമല്ല ഒപ്പം ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന് വേണ്ടി തന്റെ കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യവും അദ്ദേഹം മാറ്റി വച്ചു, താരത്തിന്റെ നൻമ നിറഞ്ഞ പ്രവൃത്തി കണ്ട് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
ഇതുവരെ ”എന്റെ ജോലി അവസാനിച്ചിട്ടില്ല, എന്നേ കൊണ്ട് സാധിക്കുന്നത് എല്ലാം ഞാന്‍ ഇനിയും ചെയ്യും, നിങ്ങള്‍ക്ക് ചുറ്റും ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കുക” എന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
ഇതോടെ സിനിമാ ഷൂട്ടിങ് നിര്‍ത്തിവച്ചതോടെ താരങ്ങളും സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്, അതോടൊപ്പം സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളിലും അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്, ജനതാ കര്‍ഫ്യൂ, ബ്രേക്ക് ദ ചെയിന്‍ തുടങ്ങിയ ക്യാമ്പയിനുകള്‍ക്കും രാഷ്ട്രീയഭേദമില്ലാതെ സിനിമാക്കാര് ഒന്നടങ്കം മുന്നിട്ടറങ്ങിയിരിക്കുകയാണ്.
#JanathaCurfew .. what I did today .. let’s give back to life .. let’s stand together.?? #justasking pic.twitter.com/iBVW2KBSfp
— Prakash Raj (@prakashraaj) March 22, 2020
Post Your Comments