കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വൈകും. കൊറോണ ഭീതിയും ജൂറി ചെയര്‍മാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത് വൈകിയതുമാണ് പ്രഖ്യാപനം നീളാന്‍ കാരണം. കൊറോണ ശക്തമായതോടെ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവാര്‍ഡ് നിര്‍ണയം എന്നുതുടങ്ങാനാകുമെന്ന് ചലച്ചിത്ര അക്കാദമിക്കും പറയാനാകുന്നില്ല. കൊറോണഭീതിയില്‍ മാര്‍ച്ച് 31 വരെ സര്‍ക്കാരിന്റെ വിലക്കുള്ളതിനാല്‍ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരു ജോലിയും ഈ സമയത്ത് നടക്കില്ല.
ശ്രീകുമാരന്‍ തമ്പി പിന്മാറിയതിനെത്തുടര്‍ന്ന് മുതിര്‍ന്ന ഛായാഗ്രാഹകന്‍ മധു അമ്പാട്ടിനെ ജൂറി അധ്യക്ഷനാക്കും. സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍ (സംവിധായകര്‍), വിപിന്‍ മോഹന്‍ (ക്യാമറ, സംവിധായകന്‍), ടി.ഡി.രാമകൃഷ്ണന്‍ (എഴുത്തുകാരന്‍ ), ബേണി (സംഗീതം), അര്‍ച്ചന (നടി), ഭൂമിനാഥ് (എഡിറ്റിങ്), രാധാകൃഷ്ണന്‍ (ശബ്ദം), ചലച്ചിത്ര അക്കാദമി സെക്രട്ടറി എന്നിവരായിരിക്കും അംഗങ്ങള്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments