GeneralHollywoodLatest News

നടന്‍ ഇദ്രിസിന് പിന്നാലെ ഭാര്യക്കും കൊവിഡ് 19

റസ് ബാധ ഉണ്ടാകാനുള്ള സാഹചര്യമുള്ളതിനാല്‍ സ്വയം ഐസൊലേഷന്‍ സ്വീകരിക്കുകയായിരുന്നുവെന്നും എല്‍ബ ട്വീറ്റ്

കൊവിഡ് 19 ലോകത്ത് ഭീതമായ രീതിയില്‍ ശക്തം ആകുകയാണ്. വൈറസ് ബാധ നിയന്ത്രിക്കാനുള്ള പോരാട്ടത്തിലാണ് രാജ്യം. ഹോളിവുഡ് താരം ഇദ്രിസ് എല്‍ബയ്ക്കു കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഭാര്യ സബ്രിന ധോവ്‌റെയ്ക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇദ്രിസിനൊപ്പം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു സബ്രിനയും.

കൊറോണ പിടിപെട്ട വിവരം എല്‍ബ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. തനിക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യമുള്ളതിനാല്‍ സ്വയം ഐസൊലേഷന്‍ സ്വീകരിക്കുകയായിരുന്നുവെന്നും എല്‍ബ ട്വീറ്റ് ചെയ്തിരുന്നു. കൊറോണ ബാധിതയായിത്തീര്‍ന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രഡോവിന്റെ ഭാര്യയും താനും ഒരു ചടങ്ങില്‍ ഒരുമിച്ച്‌ പങ്കെടുത്തിരുന്നുവെന്നും അതിനു പിന്നാലെയാണ് തന്നിലേക്ക് വൈറസ് പടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button