മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ് 2 കൊവിദ് ഭീതി മൂലം എഴുപത്തിയഞ്ചാം ദിനം അവസാനിപ്പിച്ചു. ഈ ഷോയില്‍ ശക്തമായ മത്സരം കാഴ്ചവച്ച് അറുപതോളം ദിനം പ്രേക്ഷക പ്രീതിയോടെ നിന്ന താരമാണ് വീണാ നായര്‍. എന്നാല്‍ ടാസ്ക്കുകളിലും ഗെയിമിലുമെല്ലാം മികച്ച പ്രകടനം നടത്തിയ വീണ അപ്രതീക്ഷിതമായി പുറത്തേക്ക് പോരുകയായിരുന്നു താരം. കണ്ണേട്ടനും അമ്ബൂച്ചനും അരികിലേക്ക് എത്തിയതില്‍ സന്തോഷവതിയാണ് താനെന്നായിരുന്നു വീണ പറഞ്ഞത് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചത്.
”ഷോയില്‍ ഫിസിക്കല്‍ ടാസ്ക്കിനിടയിലെ ഒരു സംഭവത്തില്‍ താന്‍ വല്ലാതെ ഭയന്നുപോയിരുന്നുവെന്ന് വീണ പറയുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടപ്പോള്‍ സൂരജിന്റെ കൈയില്‍ കടിച്ചു. മാത്രമല്ല ആ ടാസ്ക്കിനിടയില്‍ വയറ്റില്‍ ഒരു ചവിട്ട് കിട്ടുകയും ചെയ്തു.അത് ബ്ലീഡിങ് ഉണ്ടാകാന്‍ കാരണമായി. ഉടന്‍ തന്നെ ഗൈനക്കോളജിസ്റ്റ് പരിശോധിക്കുകയൂം, എന്റെ യൂട്രസില്‍ ഉണ്ടായ സമ്മര്‍ദ്ദം മൂലമാണ് രക്തസ്രാവം ഉണ്ടായതെന്ന് കണ്ടെത്തുകയും ചെയ്തു. എന്തായാലും, ഇത് രണ്ട് ദിവസം നീണ്ടുനിന്നു. ശരിക്കും പേടിപ്പിച്ച സംഭവമായിരുന്നു അത്.” അഭിമുഖത്തില്‍ വീണ പങ്കുവച്ചു
Post Your Comments