CinemaGeneralLatest NewsMollywoodNEWS

കോടിക്കണക്കിന് ബജറ്റുള്ള സിനിമയില്‍ നമുക്ക് തരാന്‍ പണമില്ലെന്ന് പറയും: ഗായിക രശ്മി സതീഷിന്‍റെ വെളിപ്പെടുത്തല്‍

സാമൂഹിക ഉത്തരവാദിത്വം നിര്‍വഹിക്കാനാണ് പാടുന്നതെങ്കില്‍ പോലും  ഇത് തന്നെയാണ് എന്റെ ചോറ്

പിന്നണി ഗാനരംഗത്ത് വ്യത്യസ്ത പെണ്‍ ശബ്ദവുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ രശ്മി സതീഷ്‌ സിനിമയിലെ പ്രൊഫഷണലിസത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. എല്ലാ നിലയിലും തമിഴിലെയും ബോളിവുഡിലെയും ആളുകള്‍ മലയാളത്തിലുള്ളവരേക്കാള്‍ പ്രൊഫഷണലിസം കീപ്‌ ചെയ്യുന്നവരാണെന്നും രശ്മി മാതൃഭൂമിയുടെ ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

‘എല്ലാ തരത്തിലും പ്രൊഫഷണല്‍സാണ് തമിഴിലെയും ബോളിവുഡിലെയും ആളുകള്‍. നമ്മള്‍ ഒരു കാര്യം പറഞ്ഞു ഉറപ്പിച്ചാല്‍ അതില്‍ ഉറച്ചു നില്‍ക്കും. ഇവിടെ നമ്മള്‍ ബ്രേക്കിന് വേണ്ടി കാത്തിരിക്കുക. അതല്ലങ്കില്‍ സുഹൃത്ത് വലയത്തില്‍ വര്‍ക്ക് ചെയ്യുക എന്നതൊഴിച്ചാല്‍ ചെയ്യുന്ന തൊഴിലിന് കൂലി നല്‍കണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. എന്‍റെ ഉപജീവനമാണ് സംഗീതം. സാമൂഹിക ഉത്തരവാദിത്വം നിര്‍വഹിക്കാനാണ് പാടുന്നതെങ്കില്‍ പോലും  ഇത് തന്നെയാണ് എന്റെ ചോറ്. ഏതാനും പാട്ടുകളെ സിനിമയില്‍ പാടിയിട്ടുള്ളു. എനിക്ക് കിട്ടുന്ന സ്റ്റേജ് ഷോയ്ക്കും പിന്നണി ഗാനത്തിനും പരിമിധികളുണ്ട്. അപ്പോള്‍ നമ്മള്‍ കാശ് ചോദിച്ചാല്‍ പ്രശ്നമായി.  കോടിക്കണക്കിനു ബജറ്റുള്ള സിനിമകളില്‍ നമുക്ക് തരാന്‍ പൈസയില്ലെന്ന് പറയുകയും ലാഭ നഷ്ടകണക്ക് ഷെയര്‍ ചെയ്യുകയും ചെയ്യുമ്പോഴാണ് അതില്‍ സത്യസന്ധതയില്ലായ്മയും വിരോധാഭാസവും തോന്നുന്നത്’.രശ്മി സതീഷ്‌ പറയുന്നു.

shortlink

Post Your Comments


Back to top button