ഒരു സ്ത്രീ ആയതിന്റെ പേരില്‍ ഒരിക്കലും മലയാള സിനിമ തന്നെ മാറ്റി നിര്‍ത്തിയെന്ന അഭിപ്രായമില്ലെന്ന് തുറന്നു പറയുകയാണ് പ്രിയങ്ക നായര്‍. ഹാപ്പി ആയി പോയി ജോലി ചെയ്തിട്ട് ഹാപ്പി ആയി തിരിച്ചു വരുന്ന ക്യാരക്ടര്‍ ആണ് തന്റെതെന്നും പ്രിയങ്ക കൗമുദി മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ പങ്കുവയ്ക്കുന്നു.
‘സ്ത്രീയായതിന്റെ പേരില്‍ ഓരോ നിമിഷവും ആസ്വദിക്കുന്ന അഭിമാനിക്കുന്ന ആളാണ് ഞാന്‍. സ്ത്രീയുടെ വില തിരിച്ചറിഞ്ഞ നിമിഷം തൊട്ട് സെല്‍ഫ് റെസ്പെക്റ്റ് ഉണ്ട്. സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല. എനിക്ക് സ്ട്രോങ്ങ് കഥാപാത്രങ്ങള്‍ രണ്ടു ഭാഷയിലും വലിയ സംവിധായകര്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ ടീമില്‍ നിന്നും ബഹുമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. പിന്നെ എന്റെ രീതി ഇങ്ങനെയാണ്. വരുന്നു എന്റെ ജോലി ചെയ്യുന്നു. പോകുന്നു. എനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ടീമിനൊപ്പം മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്യാറുള്ളൂ. കഥ കേള്‍ക്കുമ്പോള്‍ തന്നെ ടീമിനെ നോക്കും. ഒക്കെയാണെങ്കില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യും. ഓവര്‍ സ്ട്രെസില്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. പിന്നെ ഞാനൊരു പ്രോബ്ലം മേക്കര്‍ അല്ല. ഹാപ്പി ആയി ജോലി ചെയ്തിട്ട് ഹാപ്പി ആയി തിരിച്ചു വരുന്ന ആളാണ്’.
Post Your Comments