CinemaGeneralLatest NewsMollywoodNEWS

ആ മമ്മൂട്ടി സിനിമയുടെ മഹാവിജയമാണ് ‘കോട്ടയം കുഞ്ഞച്ചന്‍’ സംഭവിക്കാന്‍ കാരണമായത്: ഡെന്നിസ് ജോസഫ്

കുഞ്ഞച്ചന്റെ ചിത്രീകരണ സമയത്ത് മമ്മൂട്ടിക്ക് കോട്ടയം ഭാഷ പ്രത്യേകിച്ച് പഠിപ്പിച്ച് കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു

മമ്മൂട്ടി മലയാളത്തില്‍ ആദ്യമായി  കോമഡി വേഷം കൈകാര്യം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ പുറത്തിറങ്ങിയിട്ട് ഇന്ന് മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ ആ ചിത്രം സംഭാവിക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിന്‍റെ രചയിതാവായ ഡെന്നിസ് ജോസഫ്. മുട്ടത്തു വര്‍ക്കിയുടെ ‘വേലി’ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്ത ചിത്രം അക്കാലത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. തിരുവനന്തപുരത്തെ അമ്പൂരി എന്ന ഗ്രാമത്തില്‍ ചിത്രീകരിച്ച സിനിമ സുരേഷ് ബാബുവാണ് സംവിധാനം ചെയ്തത്. കോട്ടയം കുഞ്ഞച്ചന്‍ എന്ന ടൈറ്റില്‍ റോളില്‍ മമ്മൂട്ടി നിറഞ്ഞാടിയ ചിത്രത്തില്‍ ഇന്നസെന്റ്. കെപിഎസി ലളിത സുകുമാരന്‍ രഞ്ജിനി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

‘മുട്ടത്തു വര്‍ക്കിയുടെ വേലി എന്ന നോവലില്‍ നിന്നാണ് കുഞ്ഞച്ചന്‍ എന്ന കഥാപാത്രത്തെ കിട്ടുന്നത്. കോട്ടയം കുഞ്ഞച്ചന്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് രണ്ടുവര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘സംഘം’ എന്ന ചിത്രത്തിന്റെ വിജയമാണ് ‘കോട്ടയം കുഞ്ഞച്ചന്‍’ എഴുതാന്‍ ധൈര്യം തന്നത്. സംഘത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കുട്ടപ്പായി ഏറ്റുമാനൂരിലെ വീടിനടുത്തുള്ള കുട്ട്രപ്പന്‍ ചേട്ടനായിരുന്നു. കുഞ്ഞച്ചന്റെ ചിത്രീകരണ സമയത്ത് മമ്മൂട്ടിക്ക് കോട്ടയം ഭാഷ പ്രത്യേകിച്ച് പഠിപ്പിച്ച് കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. വൈക്കാത്താണല്ലോ മമ്മൂട്ടിയുടെ വീട്. ചിത്രീകരണത്തിനിടെ മറ്റു കഥാപാത്രങ്ങള്‍ക്കും കോട്ടയം ഭാഷ പറഞ്ഞു കൊടുക്കാന്‍ മമ്മൂട്ടി മുന്നില്‍ നിന്നു’. മനോരമയിലെ ‘ഞായറാഴ്ച’ സംപ്ലിമെന്റിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

shortlink

Related Articles

Post Your Comments


Back to top button