മുൻനിര ബോളിവുഡ് താരമെന്ന ശാഠ്യം ഒഴിവാക്കണമെന്ന ആവശ്യവുമായി അധികൃതര്‍ രംഗത്ത് , താൻ താമസിക്കുന്ന ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പരിതാപകരമായ സാഹചര്യമാണെന്ന് കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ പ്രതികരിച്ചിരുന്നു, എന്നാല്‍ ബോളിവുഡ് താരമെന്ന പിടിവാശി ഒഴിവാക്കി സഹകരിക്കണം എന്നാണ് കനികയെ ചികിത്സിക്കുന്ന സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രി അധികൃതര്‍ക്ക് പറയാനുള്ളത്.
കൂടാതെ ഗായിക കനികക്ക്ആശുപത്രിയിലെ അടുക്കളയില്‍ നിന്നും ഉണ്ടാക്കുന്ന അന്നജം കുറവുള്ള ആഹാരമാണ് നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ടോയിലെറ്റ് അടക്കമുള്ള ഒരു റൂമാണ് കനികക്ക് നല്‍കിയിരിക്കുന്നത്, ഒരു കിടക്കയും ഒരു ടിവിയുമാണ് റൂമിലുള്ളത്.
എന്നാൽ തങ്ങൾ താരത്തെ നന്നായി പരിചരിക്കുന്നുണ്ടെന്നും എന്നാല്‍ രോഗി എന്ന നിലയില്‍ സഹകരിക്കണമെന്നും എന്ന് ഡോ. ആര്.കെ ധിമന്‍ പ്രതികരിച്ചു, വെള്ളിയാഴ്ചയാണ് കനികക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്തുനിന്നും വന്ന കനിക സമ്പര്‍ക്ക വിലക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തിട്ടുണ്ട്.
Post Your Comments