കൊറോണ ലോകത്തിന് ഭീഷണിയാകുകയാണ്. സ്വയം സുരക്ഷാ ക്രമീകരണങ്ങളിലൂടെ രാജ്യം അതിനെപ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. കൊറോണ വ്യാപനത്തിനിടെ ഹോങ്കോങ്ങില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് നടി ലിസ ഹൈഡന്‍. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു താരത്തിനു കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ എട്ട് ആഴ്ചത്തെ വീടിനുള്ളിലെ ജീവിതത്തിന് ശേഷം പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ് ലിസ. പ്രസവശേഷമുള്ള ആദ്യ സര്‍ഫിങ്ങിന്റെ വിഡിയോ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൊറോണയെ പ്രതിരോധിച്ച ശേഷം ഹോങ്കോങ്ങിന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കുന്ന കുറിപ്പിനൊപ്പമാണ് താരത്തിന്റെ വിഡിയോ
സാനിറ്റൈസറുമായി തിരക്കായിരുന്ന സമയത്താണ് മകന് ജന്മം നല്‍കുന്നത് എന്നു പറഞ്ഞുകൊണ്ട് ആരാഭിക്കുന്ന കുറിപ്പില്‍ താരം പങ്കുവയ്ക്കുന്നതിങ്ങനെ.. ”എട്ടു ആഴ്ചയ്ക്കുള്ളില്‍ ആദ്യമായി വീട്ടില്‍ ഇരിക്കാത്ത സമയം എത്തി. ഈ സമയത്ത് ലോകം മുഴുവന്‍ സെല്‍ഫ് ക്ല്വാറന്റീനിലായിരിക്കുകയാണ്. എന്നാല്‍ ഇവിടെ ഹോങ്കോങ്ങില്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഇവിടത്തെ ജനങ്ങള്‍ വൈറസിനെതിരേ പോരാടിയത് പറയേണ്ടതാണ്. മാസ്‌ക് ധരിച്ചും സോഷ്യല്‍ ഡിസ്റ്റന്‍സിലൂടെയും സാനിറ്റൈസറിലൂടെയുമെല്ലാം വളരെ അച്ചടക്കത്തോടെയായിരുന്നു അവര്‍ പോരാടിയത്.” ലിസ കുറിച്ചു.
Post Your Comments