CinemaGeneralLatest NewsMollywoodNEWS

‘എനിക്ക് അങ്ങനെയൊരു അനിയന്‍ ഇല്ലാതെ പോയല്ലോ’ ; രജിത്തിന്റെ വീഡിയോ പങ്കുവെച്ച് സുജോ

ബിഗ് ബോസ് ഷോ തുടങ്ങിയ സമയത്ത് ലാലേട്ടന്‍ തന്നെ എടുത്ത് കാണിച്ച ഒരു സുഹൃത്ത് ബന്ധം സുജോയും രജിത്തും തമ്മിലായിരുന്നു

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ഡോ. രജിത് കുമാറും സുജോ മാത്യുവും. മോഡല്‍ രംഗത്ത് നിന്നുമെത്തിയ സുജോ മാത്യു പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അലക്‌സാന്‍ഡ്രയുമായിട്ടുള്ള സൗഹൃദമായിരുന്നു സുജോയെ ആദ്യം ശ്രദ്ധേയനാക്കിയത്. എന്നാൽ കണ്ണിന്റെ ചികിത്സയ്ക്ക് പുറത്ത് പോയി വന്നതിന് ശേഷം ഇരുവരും അത്ര അടുപ്പത്തിലായിരുന്നില്ല. പിന്നീട് രജിത്തുമായി ചേര്‍ന്ന് പുതിയൊരു ഗ്യാങ് തുടങ്ങിയിരുന്നു സുജോ.  ഇപ്പോഴിതാ രജിതുമായിട്ടുള്ള സൗഹൃദം സൂചിപ്പിക്കുന്നൊരു വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് താരം.

 

 

View this post on Instagram

 

❤️#Bigboss #bigbossmalayalam #bigbossmalayalamseason2 #bbm2

A post shared by Sujo Mathew (@sujomathew) on

ആദ്യം ബിഗ് ബോസ് ഷോ തുടങ്ങിയ സമയത്ത് ലാലേട്ടന്‍ തന്നെ എടുത്ത് കാണിച്ച ഒരു സുഹൃത്ത് ബന്ധം സുജോയും രജിത്തും തമ്മിലുണ്ടെന്ന് ആദ്യ എപ്പിസോഡില്‍ തന്നെ കാണിച്ചിരുന്നു. അത് കഴിഞ്ഞതിന് ശേഷം ഇവിടുത്തെ ചില അന്തരീക്ഷങ്ങള്‍ സുജോയെ എന്നില്‍ നിന്ന് അകറ്റുകയും സുജോ വേറൊരു വ്യക്തിയായി മാറുകയുമൊക്കെ ചെയ്തു. അത് ലോകത്തിന് അറിയാവുന്നതാണ്. അത് കഴിഞ്ഞതിന് ശേഷം സുജോ തിരിച്ച് വന്നിട്ട് എന്നെ ക്യാപ്റ്റനാക്കാന്‍ പരിശ്രമിച്ചു.

അത് കണ്ടപ്പോള്‍ എന്റെ ഇളയ അനിയന്റെ നന്മ ഓര്‍ത്ത് അഭിമാനം തോന്നി. എനിക്ക് അങ്ങനെയൊരു അനിയന്‍ ഇല്ലാതെയായി പോയല്ലോ എന്നാണ് ചിന്തിച്ചത്. അതോര്‍ത്ത് എന്റെ സ്‌നേഹം ഞാന്‍ അവന് നല്‍കുകയാണ്. എന്നൊക്കെ രജിത് പറയുന്ന വീഡിയോ ആയിരുന്നു സുജോ പങ്കുവെച്ചത്. ഒരിക്കല്‍ മോഹന്‍ലാല്‍ വന്ന സമയത്ത് സംസാരിക്കവേ സുജോയെ കുറിച്ച് രജിത്ത് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഒപ്പം ബിഗ് ബോസിലെ മറ്റ് രംഗങ്ങളും കോര്‍ത്തിണക്കിയിരുന്നു.

ഇതിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. സുജോയും രജിത്തും എന്റെ പ്രിയപ്പെട്ടവരാണ് സുജോയുടെ പെണ്‍സുഹൃത്ത് സഞ്ജന കമന്റിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button