GeneralLatest NewsMollywood

എന്നാല്‍, എന്റെ അനുഭവം മറിച്ചായിരുന്നു; മോഹന്‍ലാലിനൊക്കുറിച്ച് നടി ദുര്‍ഗാകൃഷ്ണ

വളരെ അനായാസമായി അഭിനയിക്കുന്ന വ്യക്തിയാണ് ലാലേട്ടന്‍. അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണെന്ന് തോന്നും. അതുപോലെ സെറ്റില്‍  അദ്ദേഹം വളരെ വിനയത്തോടുകൂടിയാണ് എല്ലാവരോടും ഇടപഴകുന്നത്.

വിമാനം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ദുര്‍ഗാകൃഷ്ണ. ജീത്തു ജോസഫ്‌ ഒരുക്കുന്ന രാം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് താരം. മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ചു ദുര്ഗ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

”ഞാന്‍ ആരാധിക്കുന്ന ഒരു വലിയ വ്യക്തിയുടെകൂടെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. സിനിമ എന്താണെന്ന് മനസ്സിലാക്കിയ
കാലംമുതല്‍ ഞാന്‍ ലാലേട്ടന്റെ ആരാധികയാണ്, അദ്ദേഹത്തിന്റെ നല്ല നല്ല സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന്
ഞാന്‍ ഒരിക്കല്‍പ്പോലും കരുതിയില്ല. സെറ്റില്‍ വന്നപ്പോള്‍ ആദ്യം എനിക്ക് കുറിച്ച്‌ പരിഭ്രമം ഉണ്ടായിരുന്നു. ഞാനൊരു തുടക്കക്കാരിയാണ്. ഇത്രയും വലിയ നടനൊപ്പം
അഭിനയിക്കുമ്ബോള്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ പ്രശ്നമാകുമോ എന്നൊക്കെ ഞാന്‍ കരുതി. എന്നാല്‍, എന്റെ അനുഭവം മറിച്ചായിരുന്നു. കൂടെ
അഭിനയിക്കുന്നവരെ ലാലേട്ടന്‍ നന്നായി കംഫര്‍ട്ടബിളാക്കും. അതുകൊണ്ടുതന്നെ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. വളരെ അനായാസമായി അഭിനയിക്കുന്ന വ്യക്തിയാണ് ലാലേട്ടന്‍. അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണെന്ന് തോന്നും. അതുപോലെ സെറ്റില്‍  അദ്ദേഹം വളരെ വിനയത്തോടുകൂടിയാണ് എല്ലാവരോടും ഇടപഴകുന്നത്. ഒരു വ്യക്തി എന്നനിലയിലും ഒരു നടന്‍ എന്നനിലയിലും അദ്ദേഹത്തില്‍നിന്ന് ഒരുപാട്
പഠിക്കാനുണ്ട്.” ദുര്‍ഗ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button