തന്റെയും രജനീകാന്തിന്റെയും സിനിമയ്ക്ക് മുമ്പേയുള്ള ജീവിതം ഒരേ തൊഴില്‍ ചെയ്തു കൊണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് സംവിധായകന് ജോണി ആന്റണി. മീശ മുളയ്ക്കാത്ത പതിനാറ് കാരന് പയ്യന് ബസില്‍ കണ്ടക്ടര്‍ ജോലി നോക്കിയപ്പോള്‍ പലര്‍ക്കും അതൊരു അത്ഭുതമായിരുന്നുവെന്നും തന്റെ ഭൂതകാല ചരിത്രം പങ്കുവെച്ചു കൊണ്ട് ജോണി ആന്റണി വ്യക്തമാക്കുന്നു.
‘പ്രീഡിഗ്രി തോറ്റു നിന്നപ്പോഴാണ് നാട്ടുകാരനായ ജോയി മോന്റെ ഗ്രേസ് ബസില്‍ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അതിശയമായിരുന്നു. കോട്ടയം – എരുമേലി റൂട്ടിലായിരുന്നു ഞാന്‍ ജോലി ചെയ്തത്. എരുമേലിയിലാണ് സ്റ്റേ. സെക്കന്റ് ഷോയ്ക്ക് ഡ്രൈവറെയും ക്ലീനറെയും നിര്‍ബന്ധിച്ച് സിനിമയ്ക്ക് കൊണ്ടുപോയത് ഞാനാണ്. തിരിച്ചെത്തിയപ്പോള്‍ മ്യൂസിക് സിസ്റ്റം ആരോ അടിച്ചോണ്ട് പോയി. പോലീസ് വന്നപ്പോള്‍ ഉണരാത്തതിനാല്‍ മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് എന്നെ ഉണര്‍ത്തിയത്. എഴുന്നേറ്റ പാടേ എസ്ഐയുടെ കമന്റ് ഇവനൊക്കെയല്ലേ വണ്ടിയുടെ സെറ്റ് അല്ല ചേസ് ആയാലും അത്ഭുതപ്പെടേണ്ട. ബസില്‍ ജോലി ചെയ്യുമ്പോള്‍ നല്ല തിരക്കായിരുന്നു. എനിക്കിച്ചിരി ആത്മാര്‍ഥത കൂടുതലായിരുന്നു. 300 രൂപ വരേണ്ട ഒരു ചാലിന് 296 ഒക്കെയേ ചിലപ്പോള്‍ കിട്ടൂ. അപ്പോള്‍ നാല് രൂപ ഞാന്‍ കയ്യില്‍ നിന്ന് എഴുതികളയും. എന്റെ നാലു പോയാലും ജോയി മോന് സന്തോഷമാകണം അത്രേയുള്ളൂ’. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ കണ്ടക്ടര്‍ ജീവിതത്തെക്കുറിച്ച് ജോണി ആന്റണി മനസ്സ് തുറന്നത്.
Post Your Comments