തമിഴില്‍ റൊമാന്‍സ് സിനിമകള്‍ക്ക് വേറിട്ട ദൃശാനുഭൂതി നല്‍കിയ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഗൗതം മേനോന്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. തന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് മൂവിയായ ‘വിണ്ണൈ താണ്ടി വരുവായ’ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് ഗൗതം മേനോന്‍ വ്യക്തമാക്കുകയാണ്. സിനിമയിലെ പ്രധാനപ്പെട്ട സീനുകളില്‍ ഒന്നായ തൃഷയുടെ നടത്തത്തില്‍ സാരിയുടെ മുന്താണി പറക്കുന്ന രംഗം സ്വാഭാവികമായി സംഭവിച്ചതാണെന്നും സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഗൗതം മേനോന്‍ പറയുന്നു.
ഗൗതം മേനോന്റെ വാക്കുകള്‍
‘റൊമാന്‍സ് വിഷയങ്ങള്‍ ചെയ്യുമ്പോഴാണ് എനിക്ക് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത്. ഞാന്‍ ചെയ്തതിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ ‘വിണ്ണൈ താണ്ടി വരുവായ’ തന്നെയാണ്. വളരെ കാന്‍ഡിഡ് ആയി റിയാലായി ഷൂട്ട് ചെയ്ത ഫിലിം ആണത്. അതില്‍ തൃഷ നടന്നു വരുന്ന സീനില്‍ സാരിയുടെ മുന്താണി പറക്കുന്നത് പോലും നാച്ചുറലായി വന്നതാണ്. അതില്‍ പകുതി രംഗങ്ങളിലും താരങ്ങള്‍ അഭിനയിക്കുമ്പോള്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം അവര്‍ക്ക് അറിയില്ലായിരുന്നു. കാരണം റിഹെഴ്സല്‍ ചെയ്ത സമയത്ത് ഷൂട്ട് ചെയ്യുകയായിരുന്നു കുറെ സീനുകള്‍. നമ്മള്‍ നായകന്മാരോട് കഥ പറയുമ്പോള്‍ അവര്‍ റൊമാന്‍സ് മാത്രം പോര ആക്ഷനും വേണം എന്ന് പറയുന്നതിനാല്‍ ആക്ഷനിലേക്ക് പോകുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഞാനിഷ്ടപ്പെടുന്നത് റൊമാന്റിക് മൂവി ചെയ്യാനാണ്’.
Post Your Comments