
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്ഫ്യവിന് മികച്ച പിന്തുണയാണ് സിനിമാ ലോകത്ത് നിന്നും ലഭിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീകുമാരന്‍ തമ്പി, കമല്‍ ഹാസന്, അനുഷ്ക ശര്‍മ, ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന്, ഹൃത്വിക് റോഷന്, അക്ഷയ് കുമാര്‍, ജയസൂര്യ, തുടങ്ങിയവര്‍ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് പിന്നാലെ എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ആഹ്വാനം ചെയ്ത് നടി സ്വാസികയും എത്തിയിരിക്കുകയാണ്.
”സര്‍ക്കാറും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടത് പോലെ തിരക്കുകള്‍ മാറ്റിവച്ച് എല്ലാവരും വീട്ടില്‍ ഇരിക്കുകയാണിപ്പോള്‍. വെറുതെ ഇരിക്കുന്ന ഈ സമയത്തെ ഫലവത്തായി എങ്ങനെ ഉപയോഗിക്കാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്.
മുടങ്ങി കിടന്നിരുന്ന യോഗയും നൃത്തവുമെല്ലാം പുനരാരംഭിച്ചാണ് ഞാന്‍ സമയം ചെലവഴിക്കുന്നത്. അത് പോലെ പാചക പരീക്ഷണങ്ങള്‍ നടത്തുന്നു, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നു, സിനിമകള്‍ കാണുന്നു. വീട്ടില്‍ എല്ലാവരും ഒത്തൂകുടുന്ന സമയമാണിത്. ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണുക, എല്ലാവരുമായി സംസാരിക്കുക. ഈ മുന്‍കരുതലുകള്‍ നമുക്കും സമൂഹത്തിന് വേണ്ടിയാണെന്നും മനസ്സിലാക്കുക”- സ്വാസിക പറയുന്നു.
Post Your Comments