നടി ഊര്‍മിള ഉണ്ണിയുടെ മകളും നര്‍ത്തകിയും നടിയുമായ ഉത്തരാ ഉണ്ണിയുടെ വിവാഹത്തെക്കുറിച്ചുള്ള വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മലയാളത്തിലെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയെ തനിക്ക് കല്യാണം കഴിഞ്ഞു ആഗ്രഹമുണ്ടായിരുന്നു എന്നാണു താരത്തിന്റെ തുറന്നു പറച്ചില്‍.
ഉത്തരാ ഉണ്ണിയുടെ വിവാഹം ഏപ്രില്‍ മാസമാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായിലളിതമായ ചടങ്ങിലൂടെയാണ് വിവാഹം നടക്കാന്‍ പോകുന്നതെന്ന് തീരുമാനം താരം തന്നെ അറിയിച്ചിരുന്നു. ബിസിനസുകാരനായ നിതേഷ് ആണ് ഉത്തരായുടെ വരന്‍. തന്റെ ബാല്യകാലത്തിലെ വിവാഹ സങ്കല്പങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോഴാണ് ചെറിയ കുട്ടിയായിരുന്നപ്പോള്‍ തനിക്ക് സുരേഷ്ഗോപിയെ കല്യാണം കഴിക്കാനായിരുന്നു ആഗ്രഹമെന്ന് ഉത്തര പങ്കുവച്ചത്.
സുരേഷ് ഗോപിയുടെ പോലീസുകാരനായുള്ള ഗെറ്റപ്പ് കണ്ടിട്ടാണ് തനിക്ക് ഇങ്ങനെ തോന്നിയെന്നും അന്ന് തനിക്ക് അഞ്ചു വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ എന്നും താരം ഒരു തമാശയായി പറയുന്നു.വളരെ കൗതുകം നിറഞ്ഞ ആഗ്രഹം സുരേഷ് ഗോപിക്കും അറിയാമായിരുന്നുവെന്ന് ഉത്തര പറയുന്നു. ഇപ്പോള്‍ സുരേഷ് ഗോപി തന്നെ കാണുമ്ബോള്‍ ‘നീയല്ലേ എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞു പറ്റിച്ചു നടക്കുന്നതെന്ന് പറയാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു
Post Your Comments