കൊവിഡ് വൈറസ് രോഗം സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. ‘അലക്ഷ്യമായി പെരുമാറി’, പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തകനിക തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.
യു പി പൊലീസാണ് ഗായികക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 15 നാണ് കനിക ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269 പ്രകാരം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലണ്ടനില്‍ നിന്നും മുംബൈയിലെത്തി പിന്നീട് ലക്‌നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കനികയുടെ അച്ഛന്റെ മൊഴി പ്രകാരം അവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത്. അതേ സമയം ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
.
Post Your Comments