CinemaGeneralKollywoodLatest NewsNEWSUncategorized

കമല്‍ ഹാസന്‍റെ സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഗൗതം മേനോന്‍

ഒരുപാട് പൊലീസ് ഓഫീസേഴ്സ് എന്നെ കാണുമ്പോള്‍ പറയാറുണ്ട്. ഞങ്ങള്‍ 'കാക്ക കാക്ക' കണ്ടിട്ടാണ് ഐപിഎസ് എഴുതിയതെന്ന്

തന്റെ ഏറ്റവും വലിയ രണ്ടു ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. 2006-ല്‍ പുറത്തിറങ്ങിയ ഗൗതം മേനോന്‍ കമല്‍ ഹാസന്‍ ചിത്രം വേട്ടയാട് വിളയാട്, ചിമ്പു തൃഷ എന്നിവര്‍ ഒന്നിച്ച റൊമാന്റിക് ചിത്രം  വിണ്ണൈ താണ്ടി വരുവായ    എന്നിവയുടെ സീക്വല്‍ ഉണ്ടാകുമെന്നാണ് ഗൗതം   മേനോന്റെ തുറന്നു പറച്ചില്‍.

‘പത്ത് വര്‍ഷത്തിന് ശേഷമുള്ള ‘വിണ്ണൈ താണ്ടി വരുവായ’യിലെ കാര്‍ത്തിക്കിന്റെ ജീവിതം കുറേയുണ്ട്. ആ ക്യാരക്റ്ററൈസേഷന്‍ കുറേ ഞാന്‍ എഴുതിയിട്ടുണ്ട്. അതുപോലെ വേട്ടയാട്   വിളയാട് സിനിമയുടെ രണ്ടാം ഭാഗവും മനസ്സിലുണ്ട്. പൊലീസ് സ്റ്റോറിയോട് ആകര്‍ഷണമുണ്ട്.   പോലീസ് എന്ന് വിചാരിക്കുമ്പോള്‍ സാധാരണ മനസ്സില്‍ ഒരു പേടിയുണ്ട്. അവര്‍    അഴിമതിക്കാരാണെന്ന തോന്നലുണ്ട്‌. ആ ധാരണ തിരുത്തണമെന്നുണ്ടായിരുന്നു. പൊലീസ് കഥകളില്‍ വരുന്ന നായകള്‍. അവരുടെ ക്വാളിറ്റി ജീവിതം. അത് കൊണ്ടുവരാനായിരുന്നു എന്‍റെ ശ്രമം. ഒരുപാട് പൊലീസ് ഓഫീസേഴ്സ് എന്നെ കാണുമ്പോള്‍ പറയാറുണ്ട്. ഞങ്ങള്‍ ‘കാക്ക കാക്ക’ കണ്ടിട്ടാണ് ഐപിഎസ് എഴുതിയതെന്ന്. ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ തോന്നും ജ്യോതികയുടെ കഥാപാത്രം അവസാനം മരിക്കേണ്ടിയിരുന്നില്ല എന്ന്’ (വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button