CinemaGeneralLatest NewsMollywoodNEWS

‘ഇന്നലെ വരെ തെറി വിളിച്ചവർ ഇന്ന് എനിക്ക് ആദരാജ്ഞലികൾ ഇടുന്നത് കണ്ടു’; തന്റെ മരണവാർത്തത്തയോട് പ്രതികരിച്ച് ജസ്‌ല മാടശ്ശേരി

എന്തായാലും ഞാൻ ഒരുപാട് സന്തോഷവതിയാണ്,. നരകത്തിൽ ഭയങ്കര റോക്കിങ് ആണ്.

ബിഗ് ബോസിൽ ഡോ. രജിത് കുമാറുമായി ഏറ്റവും കൂടുതൽ തർക്കങ്ങൾ നടത്തിയത് ജസ്‌ല മാടശ്ശേരിയാണ്. എലിമിനേഷനിലൂടെ പുറത്തുപോകുന്ന അന്ന് രജിത്തിനോടൊഴികെ ബാക്കി എല്ലാരോടും ജസ്‌ല യാത്ര പറഞ്ഞാണ് ജസ്‌ല പോയത്. അതുകൊണ്ട് തന്നെ പുറത്തെത്തിയ ജസ്‌ലയെ രജിത് ആർമി വെറുതെ വിട്ടിരുന്നില്ല.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ജസ്‌ല മരിച്ചതായി എന്നുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചുകൊണ്ട് ചിലർ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ന് പുലർച്ചെ കൊണ്ടോട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ജസ്‌ല കൊല്ലപ്പെട്ടു എന്നാണ് വാർത്ത പ്രചരിപ്പിച്ചത്. ഈ വ്യാജ വാർത്തയോട് പ്രതികരിക്കുകയാണ് ഇപ്പോൾ ജസ്‌ല.

ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ……………………

” ജസ്‌ലയാണ് നരകത്തിൽ നിന്നും സംസാരിക്കുന്നത്. ഞാൻ ഇപ്പോൾ നരകത്തിൽ ആണ് ഉള്ളത് . എന്തായാലും പൊളിയാണ് ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ, കൊന്നു നരകത്തിലേക്ക് പറഞ്ഞയച്ചിരിക്കുന്നു. കൊണ്ടോട്ടിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചതായിട്ടാണ് ഇപ്പോൾ കിട്ടിയ വിവരം. എന്തായാലും ഞാൻ ഒരുപാട് സന്തോഷവതിയാണ്,. നരകത്തിൽ ഭയങ്കര റോക്കിങ് ആണ്. പെട്ടെന്ന് പോരാൻ പറ്റുന്നവർ ഇങ്ങോട്ട് പോരുക. നിങ്ങൾ ആശയപരമായ വിയോജിപ്പുകൾ ഇങ്ങനെ ഒക്കെയാണ് നേരിടുന്നതെങ്കിൽ ഒന്നും പറയാൻ ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രശ്നം അല്ല. പക്ഷെ കുടുംബത്തിനും, സുഹൃത്തുകൾക്കും ഒരുപാട് ടെൻഷൻ ആണ് നൽകിയത്”

https://www.facebook.com/sreelakshmi.arackal/videos/2954015688045525/

“ഒരാൾ ജീവിച്ചിരിക്കുമ്പോൾ, മരിച്ച വർത്തയുണ്ടാക്കുന്നത് ഒരു വൈബാണ് അല്ലെ. ദുൽഖർ സിനിമയിൽ പറയുന്ന പോലെ മരിക്കുന്നു എന്ന് അറിയുമ്പോളാണ് ആരൊക്കെ ഉണ്ട് എന്ന ഫീൽ കിട്ടുന്നത്. നിങ്ങൾ വാർത്ത പ്രചരിപ്പിച്ചപ്പോൾ പ്രതീക്ഷിക്കാത്ത ആളുകളാണ് എന്നെയും വീട്ടുകാരെയും ഒക്കെ വിളിച്ചത്. പിന്നെ ഇന്നലെ വരെ തെറി വിളിച്ചവർ ആദരാജ്ഞലികൾ ഇടുന്നത് കണ്ടു. ഏത് ആർമി ആണെങ്കിലും എനിക്ക് ഒരു പ്രശ്നവും ഇല്ല. നരകം പൊളിയാണ്, ഞാൻ എത്തിയത് നരകത്തിൽ ആണ്, സ്വർഗ്ഗത്തിൽ അല്ല”, എന്നും ആർക്കെങ്കിലും പോരണം എന്നുണ്ടെങ്കിൽ പോന്നോളൂ. ഇവിടം സൂപ്പർ ആണെന്നും”ജസ്‌ല വീഡിയോയിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button