എക്കാലത്തെയും ബോളിവുഡിലെ എവര്‍ഗ്രീന്‍ താരദമ്പതികളാണ് ധര്‍മേന്ദ്രയും ഹേമമാലിനിയും 1972 ലാണ് സീത ഓറ് ഗീത ചിത്രത്തിലൂടെ ധര്‍മേന്ദ്രയുടെ നായികയായി ഹേമമാലിനി എത്തുന്നത്, പിന്നീട് ഇവര്‍ പ്രണയത്തിലാവുകയായിരുന്നു., സെറ്റില്‍ ധര്‍മേന്ദ്ര പയറ്റിയ സൂത്രപ്പണികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹേമമാലിനി, കപില്‍ ശര്‍മ അവതാരകനായി എത്തുന്ന ഷോയിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
എന്നിരുന്നാലും പക്ഷേ ആദ്യം തനിയ്ക്ക് അദ്ദേഹത്തിനോട് താല്പര്യമില്ലായിരുന്നു എന്ന് ഹേമമാലിനി ഷോയില്‍ പറഞ്ഞു, വിവാഹിതനായ പുരുഷനുമായി സ്നേഹത്തിലാവാന്‍ തനിയ്ക്ക് ഇഷ്ടമല്ലായിരുന്നു, തുടര്‍ന്ന് അദ്ദേഹം പ്രെപ്പോസ് ചെയ്തപ്പോള്‍ നിരസിച്ചു.
ഒരിക്കൽപോലും തന്റെ അടുത്ത് ഇടപെടാന്‍ കിട്ടുന്ന ഒരു അവസരം പോലും അദ്ദേഹം പാഴാക്കിയിരുന്നില്ലന്ന് ഹേമമാലിനി പറയുന്നു, ഇതിന് വേണ്ടി സെറ്റിലെ ആളുകളെ പോലും ഉപയോഗിച്ചിരുന്നു, ചിത്രീകരണത്തിനിടയിലെ ആലിംഗനം ശരിയായില്ലെന്ന് പറഞ്ഞ് വീണ്ടും ആ രംഗം എടുക്കുമായിരുന്നു, ഇതിന്റെ പേരില്‍ വീണ്ടും വീണ്ടും കെട്ടിപ്പിടിക്കുകയായിരുന്നു ഉദ്ദേശ്യം, ഇതിനായി സെറ്റില്‍ ചില രഹസ്യ കോഡുകളും ധര്‍മേന്ദ്ര ഉപയോഗിച്ചിരുന്നു, നിരന്തരം ധര്‍മേന്ദ്രയുടെ ഈ പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചതോടെയാണ് കാര്യം പിടി കിട്ടിയത്, തുടര്‍ന്ന് അദ്ദേഹത്തിനോട് പ്രണയം തിരിച്ച് പറയുകയായിരുന്നു.
അതേ സമയം താനുമായുളള ബന്ധം ആദ്യ ഭാര്യയേയും കുട്ടികളേയും ബാധിക്കാത്ത തരത്തില്‍ അദ്ദേഹം കൊണ്ടു പോയിരുന്നു. തങ്ങളുടെ ബന്ധം അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു അദ്ദേഹം കൊണ്ടു പോയത്. ഒരിക്കല്‍ പോലും ഇവരെ കുടുംബത്തില്‍ നിന്ന് അകറ്റി നര്ത്തിയിരുന്നില്ലെന്നും ഹേമമാലിനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Post Your Comments