CinemaGeneralLatest NewsNEWS

‘നീ നല്ലൊരു അമ്മയും സ്‌നേഹനിധിയായ ഭാര്യയുമാണ്’ ; ആദ്യഭാര്യയ്ക്ക് പിറന്നാളാശംസകൾ നേർന്ന് ബഷീര്‍ ബഷി

കഴിഞ്ഞ തവണ ആഘോഷത്തിന് മുന്‍കൈ എടുത്തത് സോനുവായിരുന്നുവെങ്കില്‍ ഇത്തവണ അത് ബഷീര്‍ ബഷിയുടെ രണ്ടാമത്തെ ഭാര്യയായ മഷൂറയായിരുന്നു.

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ബഷീര്‍ ബഷി.സിനിമകളിലും വെബ് സീരീസിലും മോഡലിംഗിലുമൊക്കെയായി ഇപ്പോൾ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ ആദ്യ ഭാര്യ സുഹാനയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ബഷീര്‍ ബഷി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

 

 

View this post on Instagram

 

@_suhana_basheer You Are A Wonderful Mom, A Loving Wife And A Fantastic Human Being Happy Birthday Sonu ????‍♀️❤️?????❤️

A post shared by Basheer Bashi (@basheer_bashi) on

”നീ നല്ലൊരു അമ്മയാണ്. സ്‌നേഹനിധിയായ ഭാര്യയും അതശയിപ്പിക്കുന്ന മനുഷ്യനുമാണ്. ജന്മദിനാശംസകള്‍ സോനു”, ഇതായിരുന്നു ബഷീറിന്റെ കുറിപ്പ്. സോനുവിന് കേക്ക് നല്‍കുന്ന ചിത്രവും ബഷീര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയതമന്‍രെ പോസ്റ്റിന് മറുപടിയുമായി സുഹാനയും എത്തിയിട്ടുണ്ട്.

താങ്ക് യൂ മൈ ലവ് എന്നായിരുന്നു സുഹാനയുടെ മറുപടി. കഴിഞ്ഞ തവണ ആഘോഷത്തിന് മുന്‍കൈ എടുത്തത് സോനുവായിരുന്നുവെങ്കില്‍ ഇത്തവണ അത് ബഷീര്‍ ബഷിയുടെ രണ്ടാമത്തെ ഭാര്യയായ മഷൂറയായിരുന്നു.

 

 

View this post on Instagram

 

It Is Not How Much We Have, But How Much We Enjoy, That Makes Happiness ☺️✌️

A post shared by Mashura Basheer (@mashura_basheer) on

രണ്ട് ഭാര്യമാരും യോജിപ്പോടെയാണ് കഴിയുന്നതെന്നും കുടുംബ ജീവിതം സമാധാനമായി മുന്നോട്ട് പോവുന്നുണ്ടെന്നും വ്യക്തമാക്കി ബഷീര്‍ എത്തിയിരുന്നു. വര്‍ഷത്തില്‍ രണ്ട് വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഭാഗ്യമുള്ളയാളാണ് താനെന്ന് താരം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button