
ബോളിവുഡ് ഗായികയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു, ഗായിക തന്റെ യാത്രാവിവരങ്ങൾ മറച്ച് വച്ചതായും അധികൃതർ വ്യക്തമാക്കി.
ബോളിവുഡ് ഗായിക കനിക കപൂറിനാണ് കൊവിഡ് 19 സ്ഥിതീകരിച്ചത്, ഇക്കഴിഞ്ഞ മാർച്ച് 15 നാണ് ഗായിക ലണ്ടനിൽ നിന്ന് തിരിച്ചെത്തിയത്.
ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക കഴിഞ്ഞദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിരുന്നൊരുക്കിയതായും അധികൃതർ വ്യക്തമാക്കി.
സണ്ണിലിയോണിന്റെ സൂപ്പർ ഹിറ്റ് ചിത്രം രാഗിണി എംഎസ് 2 വിലൂടെയാണ് കനിക ബേബി ഡോളെന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്നത്. കഴിഞ്ഞ4 ദിവസങ്ങളായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു, ഇപ്പോൾ നിരീക്ഷണത്തിലാണ്, അടുത്തിടപഴകിയവരുടെ പട്ടികയും റൂട്ട്മാപ്പും ഉടൻ പ്രസിദ്ധീകരിക്കുമെന്നും താരം വ്യക്തമാക്കി.
യാത്രാ വിവരങ്ങൾ അധികൃതരെ അറിയിക്കാതെ മറച്ച് വച്ച ഗായികക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments