സൂപ്പർഹിറ്റായ ബിഗ് ബോസ് സീസണ് 2ലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രജിത് കുമാര്‍, സ്കൂള്‍ ടാസ്ക്കില് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് പിന്നാലെ ഷോയില്‍ നിന്ന് പുറത്തായെങ്കിലും രജിത് കുമാറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്, ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രജിത്.
എന്നാൽ എൻരെ കൂടെ നിന്നവര്‍ പോലും ചതിയന്മാരാണെന്ന് പുറത്തിറങ്ങി കഴിഞ്ഞതിന് ശേഷമാണ് മനസ്സിലാക്കിയത്, പുറത്തു പോയതിന് ശേഷം അവര്‍ എന്നെ കൂടുതല്‍ സ്നേഹിച്ചു, എന്നോട് കൂടുതല്‍ സ്നേഹവും കരുതലും കാണിച്ചു, എനിക്ക് അതൊന്നും അപ്പോള്‍ മനസ്സിലായിരുന്നില്ല, ഇങ്ങനെയൊക്കെയാണെങ്കിലും ഒരാള്‍ തനിക്കൊപ്പം ഉറച്ചു നിന്നിരുന്നുവെന്നും ഇന്നും ആ സൗഹൃദം അതേ പോലെ ഒപ്പമുണ്ടെന്നും രജിത് കുമാര്‍ പറയുന്നു.
ക്രിത്രിമമായ ഇമേജിന്റെ ചട്ടക്കൂടിലും തരികിടകളിലും വക്രതകളിലുമൊക്കെയാണ് പലരും കഴിവ് തെളിയിച്ചത്,, എന്ത് കളിക്കുമ്പോഴും അതിന് നീതിബോധം വേണം, ആത്മാര്‍ത്ഥതയും സത്യസന്ധതയും വേണം, കുരുട്ട് ബുദ്ധിയിലൂടെ വിജയിച്ചാലും അത് അധികകാലം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നില്ല, നീതിബോധത്തോടെയും സത്യസന്ധതയോടെയുമായാണ് താന്‍ ബിഗ് ബോസ് നിന്നതെന്നും അദ്ദേഹം പറയുന്നു, ഇതുപോലെ ആരും അവിടെ നില്ക്കുന്നില്ല. അങ്ങനെയാണ് തോന്നിയിട്ടുള്ളത്. രജിത് കൂട്ടിച്ചേര്‍ത്തു.
Post Your Comments