Uncategorized

സിനിമ അല്ലാതെ മറ്റൊരു ജോലിക്കും പോകില്ല എന്ന് പറഞ്ഞതോടെ കാര്യങ്ങള്‍ എളുപ്പമായി: അതിദി രവി മനസ്സ് തുറക്കുന്നു

അച്ഛന്‍ കൊടുത്ത വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം വിജയിച്ച് കാണിച്ചു കൊടുക്കുകയും വേണം

പുതു തലമുറയിലെ നായികമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി അതിദി രവി. സിനിമയില്‍ വരും മുമ്പേ തനിക്ക് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും മറ്റൊരു ജോലിക്കും പോകില്ല സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്നു വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ സിനിമയിലേക്ക് വരുന്നതിനു സമ്മതം നല്‍കുകയുമായിരുന്നുവെന്ന് അതിദി രവി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

അതിദി രവിയുടെ വാക്കുകള്‍

‘വേറെ ഒരു ജോലിക്കും പോകില്ല, സിനിമയില്‍ അഭിനയിക്കാന്‍ മാത്രമേ പോകൂ എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു ‘നിന്റെ ഇഷ്ടമാണ് നിന്റെ ജീവിതം. പക്ഷെ നേരായ മാര്‍ഗം വിട്ടു ഷോര്‍ട്ട് കട്ടിലൂടെ അവിടെ എത്താനുള്ള വഴി നോക്കരുതെന്ന്’. അച്ഛന്‍ കൊടുത്ത വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം വിജയിച്ച് കാണിച്ചു കൊടുക്കുകയും വേണം. അതിനുള്ള ശ്രമമായിരുന്നു പിന്നീട്. പലരും കളിയാക്കിയിട്ടുണ്ട്, വെല്ലുവിളിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം മലയാളത്തിലെ അറിയപ്പെടുന്ന നായികയായി മാറിയ ശേഷം മറുപടി നല്‍കുമെന്ന് അന്നേ ഞാന്‍ ഉറപ്പിച്ചിരുന്നു’.

അലമാര, കുട്ടനാടന്‍ മാര്‍പാപ്പ, തുടങ്ങിയ സിനിമകളില്‍ അതിദി രവി നായികയായി അഭിനയിച്ചിരുന്നു. ,ഇതു എന്ന മായം, എന്ന  സിനിമയിലൂടെ കോളിവുഡിലും അതിദി തന്റെ ആദ്യ വരവ് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button