CinemaGeneralKollywoodLatest NewsNEWS

തമിഴ് സിനിമ സംവിധായകന്‍ പാ രഞ്ജിത്ത് വീണ്ടും അച്ഛനായി

ആട്ടക്കത്തി എന്ന ചിത്രത്തിലൂടെയാണ് പാ രഞ്ജിത്ത് സിനിമാരംഗത്തെത്തുന്നത്.

തമിഴ് സിനിമ സംവിധായകന്‍ പാ രഞ്ജിത്തിന് കുഞ്ഞു പിറന്നു. കഴിഞ്ഞ ദിവസമാണ് പാ രഞ്ജിത്തിന്റെ ഭാര്യ അനിത ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മിലിരന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പാ രഞ്ജിത്ത്- അനിത ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.

ആട്ടക്കത്തി എന്ന ചിത്രത്തിലൂടെയാണ് പാ രഞ്ജിത്ത് സിനിമാരംഗത്തെത്തുന്നത്. പിന്നീട് കാര്‍ത്തിയെ നായകനാക്കി മദ്രാസ് എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാൽ രജനികാന്ത് പ്രധാനവേഷത്തിലെത്തിയ കബാലി, കാല തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പാ രഞ്ജിത്ത് ശ്രദ്ധേയനായത്.

shortlink

Related Articles

Post Your Comments


Back to top button