സിനിമയിലെ പോലെ തന്നെ വ്യക്തി ജീവിതത്തിലും ചിരി നിറയ്ക്കുന്ന മനുഷ്യനാണ് ഇന്നസെന്റ്. അങ്ങനെയൊരു നര്‍മ്മ വിശേഷമാണ് ഇന്നസെന്റ് വനിതയ്ക്ക് നല്‍കിയ പിതാവും പുത്രനും എന്ന പ്രത്യേക പംക്തിയില്‍ പങ്കുവെച്ചത്. മാനസിക വിഷമം അനുഭവിക്കുന്നത് താന്‍ ആണെന്നും അതിന്റെ പിന്നില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള രസകരമായ ഒരു കഥയുണ്ടെന്നും ഇന്നസെന്റ് തുറന്നു പറയുന്നു.
സ്കൂള്‍ തുറക്കുന്ന ദിവസം മാത്രം സ്കൂളില്‍ പോകുന്ന ആളാണ് ഞാന്‍. തോറ്റിട്ടാണ്. മൂന്നാമത്തെ കൊല്ലമായിരിക്കും ഒരു ക്ലാസില്‍ ഇരിക്കുക. സ്കൂളില്‍ പോകുന്ന വഴി കവലയിലുള്ളവര്‍ ചോദിക്കും ‘ഇന്നസെന്റെ ജയിച്ചില്ലേ’, ‘ഇല്ല കളി ഡ്രോ ആയി’ എന്ന് ഞാന്‍ മറുപടി കൊടുക്കും. ചോദിച്ചയാള്‍ ഒരു പന്ത് കളിക്കാരനായിരുന്നു. അദ്ദേഹത്തിനത് അത്ഭുതമായി. അത് അയാള്‍ എന്റെ അപ്പനോട് പറഞ്ഞു. ഇന്ന് ആരെ ഒരു കുട്ടി പരീക്ഷയില്‍ തോറ്റതിന് ഡ്രോ ആയി എന്ന് പറഞ്ഞട്ടില്ല. ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ട് എല്ലാ കളിയും ഡ്രോ ആകുമ്പോള്‍ എന്റെ മകന്‍റെ മകന്‍ ഇന്നസെന്റ് പറയും അപ്പാപ്പാ കളി ഡ്രോ ആയിട്ടോ എന്നെ കളിയാക്കാന്‍ വേണ്ടിയിട്ടാണ് അത് കൊണ്ട് അവര്‍ സമനില പിടിക്കുമ്പോള്‍ എനിക്കാണ് മാനസിക വിഷമം. ഇന്നസെന്റ് പറയുന്നു.
Post Your Comments