BollywoodCinemaGeneralLatest NewsNEWS

കൊറോണ ഭീതി; ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്തി സോനം കപൂര്‍; സര്‍ക്കാരിന്റെ പ്രതിരോധശ്രമങ്ങൾ മികച്ചതെന്നും താരം

ണ്ടപ്പോള്‍ അത്ഭുതം തോന്നി, ഇമിഗ്രേഷനില്‍ പോയി ഞങ്ങളെ വീണ്ടും പരിശോധിച്ചു

ലോകമെങ്ങും കോവിഡ് 19 മഹാമാരി പടരുന്ന സാഹചര്യത്തില്‍ ലണ്ടനില്‍ നിന്നും തിരിച്ച് ഇന്ത്യയിലേക്കെത്തി ബോളിവുഡ് താരം സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും, തിരിച്ചെത്തിയതിനു ശേഷം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുളാണ് വൈറലാകുന്നത്.

ഇന്ന് ”ആനന്ദും ഞാനും ഡല്‍ഹിയിലെത്തി, എയര്‍പോര്‍ട്ടിലുള്ള എല്ലാവര്‍ക്കും നന്ദി പറയുന്നു, ലണ്ടനില്‍ നിന്നും വരുമ്പോള്‍ ഒരു പരിശോധനകളും നടത്തിയിരുന്നില്ല, എന്നാല്‍ ഇന്ത്യയിലെത്തിയപ്പോള്‍ എല്ലാ വിവരങ്ങളും അവര്‍ ശേഖരിച്ചു, പരിശോധിക്കുകയും ചെയ്തു, ഈ സാഹചര്യത്തോട് പൊരുതുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി, ഇമിഗ്രേഷനില്‍ പോയി ഞങ്ങളെ വീണ്ടും പരിശോധിച്ചു, സര്‍ക്കാര്‍ ഏറ്റവും മികച്ച കാര്യം തന്നെയാണ് ചെയ്യുന്നത്” എന്ന് സോനം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

ഇതുവരെയായി തനിക്കും ഭര്‍ത്താവിനും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും എങ്കിലും ഞങ്ങള്‍ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും സോനം വ്യക്തമാക്കി

shortlink

Post Your Comments


Back to top button