കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ബോധവത്കരണ- പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗവാക്കുകയാണ് മലയാളസിനിമാലോകം. നടീനടന്മാരും അണിയറപ്രവർത്തകരുമടക്കം എല്ലാവരും തന്നെ കൊറോണ സംബന്ധമായ
അറിയിപ്പുകളും ജാഗ്രതാ നിർദേശങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോഴിതാ നടൻ അജു വർഗീസ് പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്.
ട്രോൾ രൂപേണയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതൽ അജു പങ്കുവയ്ക്കുന്നത്. നേരിട്ടുള്ള സ്പർശം ഒഴിവാക്കൂ എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. ‘ഇൻ ഹരിഹർനഗർ’ എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ ഒരു രംഗവും ജഗതി ശ്രീകുമാറിന്റെ സിനിമയിലെ സീനുകളും ചിത്രത്തിൽ കാണാം. വേറെ ലെവൽ ബോധവത്കരണമായി പോയെന്നാണ് ആരാധകരുടെ കമന്റ്. ‘ജഗതി ചേട്ടൻ മുന്നേ എല്ലാം മനസ്സിലാക്കിയാണല്ലോ ചെയ്തത്’ എന്നാണ് ഒരു രസികന്റെ കമന്റ്.
Post Your Comments