ഇന്ത്യന്‍- 2 സിനിമാസെറ്റിൽ നടന്ന അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിയുമായി നടൻ കമൽഹാസൻ. മദ്രാസ് ഹൈക്കോടതിയിലാണ് നടൻ പരാതിയുമായി സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈയിലെ സെറ്റില്‍ ക്രെയിന്‍ അപകടം ഉണ്ടായത് .അപകടരംഗം പുനരാവിഷ്ക്കരിക്കാൻ ആവശ്യപ്പെട്ട് പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് നടന്റെ പരാതി.
ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന് കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന് നിര്‍മാണസഹായി മധു എന്നിവര്‍ മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments